കണ്ണൂര്‍: പിടിയിലായ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഉടൻ ഇയാളെ തലശ്ശേരി ജയിലിലേക്ക് മാറ്റും.
പൊലീസിനെയും സർക്കാരിനെയും വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കിയെ ഞായറാഴ്ച പുലർച്ചെയാണ് കണ്ണൂരിൽനിന്ന് പൊലീസ് പിടികൂടിയത്. പുലർച്ചെ രണ്ടരയോടെ ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പൊലീസ് സംഘം പിന്തുടർന്നാണ് അർജുൻ ആയങ്കിയെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ അപ്പാർട്ട്മെന്റിലേക്കാണ് അർജുൻ ആയങ്കി എത്തിയിരുന്നത്. വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനാകില്ലെന്ന നിലപാടാണ് അഭിഭാഷക ദമ്പതികൾ സ്വീകരിച്ചത്. ഇതിനിടെ അപ്പാർട്ട്മെന്റിൽനിന്ന് പുറത്തേക്കിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച അർജുൻ ആയങ്കിയെ പൊലീസ് പിടികൂടുകയായിരുന്നു.




