Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബർ തൊപ്പിക്ക് വീണ്ടും നോട്ടീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ നിഹാദിന് വീണ്ടും പൊലീസ് നോട്ടീസ്. ‘തൊപ്പി’ എന്ന പേരിൽ അറിയപ്പെടുന്ന നിഹാദിന് എറണാകുളം റൂറൽ സൈബർ പോലീസാണ് നോട്ടീസ് നൽകിയത്.

അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നെങ്കിലും നിഹാദ് എത്തിയിരുന്നില്ല. ഇതിനിടെ നിഹാദ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയിരുന്നു.

ഗെയിമിങ് ലൈവ് സ്ട്രീമിങ്ങിലൂടെയാണ് തൊപ്പിയും സംഘവും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെ നിരവധി പേർ ഇവരെ പിന്തുടർന്നിരുന്നു. ഇവരുടെ ഭാഷയും ഉള്ളടക്കവും തുടക്കം മുതൽ വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. പിന്നീട് സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം പരസ്യമായ ഏറ്റുമുട്ടലിലേക്ക് മാറി. യൂട്യൂബ്, ഗെയിമിങ് വരുമാനം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ഇതിന് കാരണമെന്നാണ് വിവരം. പിന്നാലെ തൊപ്പിയുടെ യൂട്യൂബ് ചാനലും നീക്കം ചെയ്തിരുന്നു.

അതേസമയം, സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ തൊപ്പിയുടെ കൂട്ടാളിയായിരുന്ന ‘മമ്മു’ എന്ന മുഹമ്മദ് മമ്മുവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മഞ്ചേരി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഈ കേസിൽ തൊപ്പിയും പ്രതിയാണ്. ‘Mrz Shameer’ എന്ന യൂട്യൂബ് ചാനലിൽ ജൂൺ 10ന് രാത്രി നടന്ന ലൈവ് സ്ട്രീമിങ്ങിനിടെ ഷമീർ, ജാസി, മമ്മു എന്നിവർ നടത്തിയ അശ്ലീലവും ലൈംഗികവുമായ പരാമർശങ്ങളാണ് കേസിന് ആധാരം. തൊപ്പിയുമായി തെറ്റിപ്പിരിഞ്ഞതിന് പിന്നാലെയായിരുന്നു മമ്മുവിന്റെ ലൈവ് സ്ട്രീമിങ്. പരാതിക്കാരിക്കെതിരെ തൊപ്പി നേരത്തെ നടത്തിയ അശ്ലീല പരാമർശങ്ങളടങ്ങിയ വീഡിയോയും ഓഡിയോയും ഉൾപ്പെടുത്തിയാണ് ലൈവ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix