Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കലൂരിൽ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ; 1.956 കിലോ കഞ്ചാവ് പിടിച്ചെടുത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരായ പരിശോധന ശക്തമാക്കി പൊലീസ്. സംസ്ഥാന പൊലീസ് നടത്തുന്ന ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട് പരിശോധനയുടെ ഭാഗമായി കൊച്ചി നഗരത്തിൽ വൻ കഞ്ചാവ് ശേഖരവുമായി ഒഡീഷ സ്വദേശിയെ പിടികൂടി. ഒഡീഷയിലെ ഗജപതി സ്വദേശി സൗമ്യ പ്രകാശ് നായക് (26) ആണ് കൊച്ചി സിറ്റി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.

കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളുടെ കൈവശത്തുനിന്ന് 1.956 കിലോഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വൻതോതിൽ ലഹരിവസ്തുക്കൾ കൊച്ചിയിലെത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ സൗമ്യ പ്രകാശ് നായകനെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പ്രതിയുടെ ലഹരിക്കടത്ത് ശൃംഖലയെക്കുറിച്ചും ഇയാൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെക്കുറിച്ചും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കഞ്ചാവ് എത്തിച്ച ഉറവിടവും കൊച്ചിയിൽ വിതരണം ചെയ്തിരുന്ന രീതിയും കണ്ടെത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix