Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നോയിഡ വിമാനത്താവളത്തിൽ വെള്ളക്കെട്ട്; യോഗി സർക്കാരിനെ പരിഹസിച്ച് അഖിലേഷ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലഖ്നൗ: കനത്ത മഴയെ തുടർന്ന് നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ട സംഭവത്തിൽ യോഗി ആദിത്യനാഥ് സർക്കാരിനെ പരിഹസിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. വിമാനത്താവളത്തിൽ ഇനി ബോട്ടുകളും ഓടുമോയെന്നായിരുന്നു അഖിലേഷ് യാദവിന്റെ പരിഹാസം. ബിജെപി സർക്കാർ അധികാരത്തിലുള്ളിടങ്ങളിലെല്ലാം വൻ അഴിമതിയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

വിമാനത്താവളത്തിനുള്ളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനായി വിമാനത്താവള ജീവനക്കാർ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ അരമണിക്കൂറിനകം വെള്ളം പൂർണമായും ഒഴുക്കിക്കളഞ്ഞതായി വിമാനത്താവള അധികൃതർ അറിയിച്ചു.

കുറഞ്ഞ സമയത്തിനുള്ളിൽ വലിയ തോതിൽ മഴ പെയ്തതാണ് ടെർമിനലിനകത്തും പാർക്കിങ് ഏരിയയിലും വെള്ളക്കെട്ടിന് കാരണമായതെന്നാണ് അധികൃതരുടെ വിശദീകരണം. വെള്ളക്കെട്ടിനെ തുടർന്ന് താൽക്കാലികമായി ഗതാഗതം വഴിതിരിച്ചുവിട്ടിരുന്നു. എന്നാൽ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചില്ലെന്നും വിമാന സർവീസുകൾക്ക് തടസ്സമുണ്ടായില്ലെന്നും അധികൃതർ വ്യക്തമാക്കി.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. ഇതോടെ വിമാനത്താവളത്തിലെ ഡ്രെയിനേജ് സംവിധാനത്തെക്കുറിച്ചും വിമർശനം ഉയർന്നിട്ടുണ്ട്.

അഞ്ച് മാസം മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോയിഡ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. ചൊവ്വാഴ്ച നോയിഡയിൽ പെയ്ത കനത്ത മഴയിലാണ് വിമാനത്താവളത്തിൽ വെള്ളക്കെട്ടുണ്ടായത്.

ഏകദേശം 11,200 കോടി രൂപ ചെലവഴിച്ചാണ് വിമാനത്താവളത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയത്. അത്യാധുനിക ടെർമിനൽ, റൺവേ ഉൾപ്പെടെയുള്ള വിപുലമായ അടിസ്ഥാന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix