Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്വാതന്ത്ര്യദിനാഘോഷത്തിനിടെ സ്കൂൾ ബാൽക്കണി തകർന്നുവീണ് 8 വയസ്സുകാരന് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലഖ്നൗ: ഉത്തർപ്രദേശിലെ സംഭലിൽ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ സ്കൂൾ കെട്ടിടത്തിന്റെ ബാൽക്കണി തകർന്നുവീണ് എട്ട് വയസ്സുകാരൻ മരിച്ചു. അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. സംഭാലിലെ മദാല ഗ്രാമത്തിലെ സ്കൂളിലാണ് സംഭവം.

സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരിപാടികൾ കാണുന്നതിനായി സമീപവാസികളായ കുട്ടികൾ സ്കൂളിന്റെ പ്രധാന കവാടത്തിന് മുകളിലുള്ള ബാൽക്കണിയിൽ കയറി നിൽക്കുകയായിരുന്നു. കുട്ടികളുടെ ഭാരം താങ്ങാനാകാതെ കോൺക്രീറ്റ് ബാൽക്കണി തകർന്നുവീഴുകയായിരുന്നു.

അപകടത്തിൽ നൈസാം (8) ആണ് മരിച്ചത്. സെയ്ഫ് അലി (11), ഷൈദാന (10) എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് ജില്ലാ മജിസ്‌ട്രേറ്റ്, പൊലീസ് സൂപ്രണ്ട്, സബ് ഡിവിഷണൽ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർ നിർദേശങ്ങൾ നൽകി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer