Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകും; എം.ടി. അബ്ദുള്ള മുസ്‌ലിയാർക്ക് ചുമതല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പുതിയ ജനറൽ സെക്രട്ടറിയെ പ്രഖ്യാപിക്കുന്നത് വൈകും. നിലവിൽ ജോയിന്റ് സെക്രട്ടറിയായ എം.ടി. അബ്ദുള്ള മുസ്‌ലിയാർക്കാണ് ജനറൽ സെക്രട്ടറിയുടെ ചുമതല നൽകിയിരിക്കുന്നത്. പുതിയ മുശാവറ അംഗങ്ങളെയും തിരഞ്ഞെടുത്തിട്ടില്ല. ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പ് പിന്നീട് നടത്താനാണ് തീരുമാനം.

ജനറൽ സെക്രട്ടറി സ്ഥാനത്തെച്ചൊല്ലി അഭിപ്രായ ഐക്യം ഉണ്ടാകാത്തതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചതെന്നാണ് വിവരം. സമവായത്തിലെത്തിയ ശേഷം പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കാനാണ് തീരുമാനം.

അതേസമയം, വാഫി വിഷയത്തിൽ സമസ്തയുടെ നിലപാടിന് വിരുദ്ധമായി സംസാരിച്ചതിനെ തുടർന്ന് ഹംസ ഫൈസി ഹൈത്തമിയെ സമസ്ത മലപ്പുറം ജില്ലാ മുശാവറയിൽ നിന്ന് സസ്പെൻഡ് ചെയ്തു. സമസ്തയിലെ ലീഗ് അനുകൂലിയായ ഹംസ ഫൈസി ഹൈത്തമി പട്ടിക്കാട് ജാമിഅ നൂരിയ്യയിലെ അധ്യാപകനാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer