കൊച്ചി: കസവ് വസ്ത്രങ്ങൾ അലക്കാൻ അനുയോജ്യമായ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനും വലിയ സംഭരണശേഷിയുള്ള റഫ്രിജറേറ്ററുകളും വിപണിയിൽ അവതരിപ്പിച്ച് ഗോദ്റെജ് എന്റർപ്രൈസസ് ഗ്രൂപ്പിന്റെ അപ്ലയൻസസ് വിഭാഗം. ഓണത്തോടനുബന്ധിച്ചാണ് പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കിയത്. കൂടാതെ ഓണം കാമ്പയിനിനും കമ്പനി തുടക്കമിട്ടു.
കേരളത്തിന്റെ തനതായ കസവ് വസ്ത്രങ്ങളോടുള്ള ആദര സൂചകമായി ടെസ്റ്റഡ് ഫോർ കസവ്, ട്രസ്റ്റഡ് ബൈ കേരള എന്ന പ്രൊമോഷണൽ കാമ്പയിനാണ് ബ്രാൻഡ് പുറത്തിറക്കിയിരിക്കുന്നത്. കൈത്തറി വസ്ത്രങ്ങളോടുള്ള ഇഷ്ടം വളർത്താനും വിശേഷ ദിവസങ്ങളിൽ മാത്രമല്ലാതെ മറ്റ് സമയങ്ങളിലും അവ അഭിമാനത്തോടെ ധരിക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കൂടുതൽ സ്റ്റോറേജ് സൗകര്യങ്ങളുള്ള സൈഡ്-ബൈ-സൈഡ് എഐ റഫ്രിജറേറ്ററുകളിൽ കൺവെർട്ടബിൾ സോൺ സൗകര്യവുമുണ്ട്.
കാമ്പയിൻ്റെ ഭാഗമായി ഇടപ്പള്ളി മെട്രോ സ്റ്റേഷൻ, പിവിആർ ലുലു മാൾ, ക്രോസ്വേഡ്, മോക്ക ആർട്ട് കഫേ എന്നിവിടങ്ങളിൽ കസവ് ധരിച്ച മാൻക്വിനുകൾ ഉപയോഗിച്ചുള്ള ഇൻസ്റ്റാളേഷനുകളും കമ്പനി ഒരുക്കിയിട്ടുണ്ട്. കസവ് വസ്ത്രങ്ങൾ അലക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി നൽകുന്ന ഇന്ററാക്ടീവ് ക്യുആർ കോഡുകളും ഇതിനൊപ്പമുണ്ട്. കസവും മറ്റ് 25 ഇന്ത്യൻ കൈത്തറി വസ്ത്രങ്ങളും വീട്ടിൽ തന്നെ സുരക്ഷിതമായി അലക്കാൻ കഴിയുന്ന ഗോദ്റെജിന്റെ ഹാൻഡ്ലൂം ഫ്രണ്ട്ലി ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകളെക്കുറിച്ച് ആളുകളെ ബോധവൽക്കരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.











