Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഡോക്ടർമാരില്ല; തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗം അടച്ചുപൂട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നതായി പരാതി. ഗർഭിണികൾ ഉൾപ്പെടെയുള്ള രോഗികൾക്ക് ചികിത്സ ലഭിക്കാത്ത സാഹചര്യമാണെന്നാണ് ആരോപണം. പ്രസവത്തിനായി ആശുപത്രിയിലെത്തുന്നവരെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുന്നതായും പരാതിയുണ്ട്.

നിലവിൽ ഗൈനക്കോളജി വിഭാഗത്തിൽ രണ്ട് സീനിയർ കൺസൾട്ടന്റുമാരും ഒരു ജൂനിയർ കൺസൾട്ടന്റും ഉൾപ്പെടെ മൂന്ന് ഡോക്ടർമാരാണുള്ളത്. ഇതിൽ ജൂനിയർ കൺസൾട്ടന്റ് വ്യക്തിപരമായ ആവശ്യങ്ങൾക്കായി അവധിയിലാണ്. ഒരു സീനിയർ കൺസൾട്ടന്റ് ദീർഘകാല അവധിയെടുത്ത് സ്വകാര്യ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചതായും ആരോപണമുണ്ട്. മറ്റൊരു ഡോക്ടർ മെഡിക്കൽ കോളേജിലേക്ക് സ്ഥലംമാറി പോയെങ്കിലും പകരം ഡോക്ടറെ നിയമിച്ചിട്ടില്ലെന്നും പരാതിയുണ്ട്.

ഡോക്ടർമാരുടെ അവധി സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാലാണ് പകരം നിയമനം നടത്താൻ കഴിയാത്തതെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ ഗൈനക്കോളജി വിഭാഗത്തിലെത്തുന്ന രോഗികൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഒ.പി. സേവനങ്ങൾ പോലും മുടങ്ങുന്ന സാഹചര്യമുണ്ടായതോടെ രോഗികൾ പ്രതിഷേധവുമായി രംഗത്തെത്തി.

സാധാരണക്കാർ കൂടുതലായി ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി ചികിത്സ ലഭ്യമാകാത്തത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി രോഗികൾ പറയുന്നു. പകരം ഡോക്ടറെ നിയമിക്കാതെ നിലവിലുള്ള ഡോക്ടർക്ക് സ്ഥലംമാറ്റം നൽകിയത് സംബന്ധിച്ചും ചോദ്യങ്ങൾ ഉയരുന്നുണ്ട്.

വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് ആവശ്യമായ ഡോക്ടർമാരെ നിയമിക്കണമെന്നാണ് രോഗികളുടെയും നാട്ടുകാരുടെയും ആവശ്യം. മറ്റ് വിഭാഗങ്ങളിലും സമാനമായ ജീവനക്കാരുടെ പ്രതിസന്ധി ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും പരാതിയുണ്ട്.

അതേസമയം, ഗൈനക്കോളജി വിഭാഗത്തിലെ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് മലപ്പുറം ഡി.എം.ഒയുടെ വിശദീകരണം. എന്നാൽ ഒ.പി. സേവനം തടസ്സപ്പെടുന്ന സാഹചര്യം ഇപ്പോഴും തുടരുന്നതായാണ് രോഗികളുടെ ആരോപണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer