വീട്ടിൽ കലശലായ ഉറുമ്പ് ശല്യമുണ്ടോ? ഉറുമ്പുകളെ അകറ്റാൻ ഏറ്റവും ഫലപ്രദമായ ഒന്നാണ് വിനാഗിരി. വിനാഗിരിയും വെള്ളവും തുല്യ അളവിൽ കലർത്തി ഷെൽഫുകൾ, കൗണ്ടർ ടോപ്പുകൾ, സ്റ്റോറേജ് കാബിനറ്റുകൾ എന്നിവ തുടയ്ക്കുക. വിനാഗിരിയുടെ ഗന്ധം ഉറുമ്പുകൾ ഈ പ്രദേശത്തേക്ക് വരുന്നത് തടയും.
ഉറുമ്പുകൾക്ക് വഴനയില, ഗ്രാമ്പൂ തുടങ്ങിയവയുടെ ഗന്ധം ഇഷ്ടമല്ല. അരി, മാവ് അല്ലെങ്കിൽ പലചരക്ക് സാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലങ്ങളിൽ കുറച്ച് വഴനയിലയും ഗ്രാമ്പൂവും വയ്ക്കുന്നത് അവ സുരക്ഷിതമായിരിക്കാൻ സഹായിക്കും.
നാരങ്ങ തൊലിയുടെയോ സിട്രസ് പഴങ്ങളുടെയോ ഗന്ധം ഉറുപ്പുകളെ അകറ്റിനിർത്താൻ സഹായിക്കും. പലചരക്ക് സാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലങ്ങളിൽ നാരങ്ങ തൊലി വയ്ക്കാം അല്ലെങ്കിൽ നാരങ്ങ നീര് തളിക്കാം. ഇത് ഉറുമ്പുകളെ അകറ്റുക മാത്രമല്ല, ആ പ്രദേശം വൃത്തിയായി സൂക്ഷിക്കാനും അടുക്കളയിലെ ദുർഗന്ധം അകറ്റാനും സഹായിക്കും.











