ഹോക്കി ലോകകപ്പിൽ പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യ രണ്ടാം റൗണ്ടിൽ. പൂൾ ഡിയിലെ അവസാന മത്സരത്തിൽ 5-3നാണ് ഇന്ത്യയുടെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളും വിജയിച്ച ഇംഗ്ലണ്ട് ഒമ്പത് പോയിന്റുമായും ആറ് പോയിന്റുമായി ഇന്ത്യയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഒരു പോയിന്റ് മാത്രമുള്ള പാകിസ്താനും വെയ്ൽസും പുറത്തായി.
ഇന്ത്യക്ക് വേണ്ടി ഹർമൻപ്രീത് സിങ്ങും അഭിഷേകും ഇന്ത്യക്കായി ഇരട്ട ഗോളുകൾ നേടിയപ്പോൾ ഹാർദിക് സിങ് ഒരു തവണ ലക്ഷ്യവും കണ്ടു. എതിരാളികൾക്ക് വേണ്ടി ഹനാൻ ഷാഹിദ് രണ്ടുതവണയും സൂഫിയൻ ഖാൻ ഒരു ഗോളും നേടി.


