പേരയ്ക്ക ആരോഗ്യഗുണങ്ങൾ നമുക്കെല്ലാം അറിയാം. എന്നാൽ പേരയുടെ ഇല ചവയ്ക്കുന്നത് കൊണ്ട് എന്തെല്ലാം ഗുണങ്ങളുണ്ടെന്ന് അറിയാമോ? ദഹനം മെച്ചപ്പെടുത്തുന്നത് മുതൽ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നത് വരെ നിരവധി ഗുണങ്ങളുണ്ട്.
ദിവസവും രാവിലെ വെറും വയറ്റിൽ പേരയില ചവയ്ക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും. അതേസമയം മറ്റെന്തെങ്കിലും രോഗങ്ങൾ ഉള്ളവരാണെങ്കിൽ ഡോക്ടറോട് ചോദിച്ചതിന് ശേഷം മാത്രം ചെയ്യുന്നതാകും നല്ലത്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് നിയന്ത്രിക്കാനും പേരയില നല്ലതാണ്. ദിവസവും പേരയില ചവയ്ക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. എന്നാൽ പ്രമേഹത്തിന് മരുന്ന് കഴിക്കുന്ന ഒരാൾ, പേരയിലയെ മരുന്നായി കണ്ട് കഴിക്കരുത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം മുന്നോട്ട് പോകുക.
ആൻ്റിഓക്സിഡൻ്റുകൾ ധാരാളമായി അടങ്ങിയ ഒന്നാണ് പേരയില. ശരീരത്തിൽ ഉണ്ടാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ്സിനെതിരെ പോരാടാൻ ആൻ്റിഓക്സിഡൻ്റുകൾ സഹായിക്കും. വായുടെ ആരോഗ്യം നിലനിർത്താനും പേരയില ചവയ്ക്കുന്നത് നല്ലതാണ്.


