Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്ത്രീകളെ ഭോ​ഗവസ്തുക്കളാക്കി ചിത്രീകരിക്കുന്നു; ടോക്സിക്കിനെതിരെ അണ്ണാമലൈ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: യഷ് നായകനായി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ടോക്‌സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ സിനിമയെ മുൻനിർത്തി സെൻസർ ബോർഡിനെ രൂക്ഷമായി വിമർശിച്ച് തമിഴ്‌നാട് മുൻ ബി.ജെ.പി. അധ്യക്ഷനും വി ദ ലീഡേഴ്‌സ് സ്ഥാപകനുമായ കെ. അണ്ണാമലൈ. സിനിമകൾക്ക് പ്രദർശനാനുമതി നൽകുന്നതിൽ സെൻസർ ബോർഡ് കൂടുതൽ കർശനമായ മാനദണ്ഡങ്ങൾ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഭയപ്പെടുത്തുന്ന ദൃശ്യങ്ങളും അമിത അക്രമവും സ്ത്രീവിരുദ്ധ പ്രമേയങ്ങളും അടങ്ങിയ സിനിമകൾക്ക് പ്രദർശനാനുമതി നൽകുന്നതിൽ കർശന നിയന്ത്രണം അത്യാവശ്യമാണ്. എ സർട്ടിഫിക്കറ്റ് സിനിമകളിലൂടെ അമിത അക്രമരംഗങ്ങളും സ്ത്രീകളെ ഭോഗവസ്തുക്കളായി ചിത്രീകരിക്കുന്ന രീതിയും പ്രേക്ഷകരിലേക്ക് എത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചിത്രത്തിലെ പ്രധാന നടന്റെ ജനപ്രീതിയോ താരപദവിയോ നോക്കാതെ, തങ്ങളുടെ ചുമതല സെൻസർ ബോർഡ് ഉത്തരവാദിത്തത്തോടെ നിർവഹിക്കണമെന്നാണ് താൻ ആവശ്യപ്പെടുന്നതെന്നും അണ്ണാമലൈ പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer