മഡ്രിഡ്: അർജന്റീന സൂപ്പർ താരം ജൂലിയൻ അൽവാരസിനെ ലാലിഗയിലെ എതിരാളികളായ ബാർസിലോനയ്ക്കു കൈമാറില്ലെന്ന് പ്രഖ്യാപിച്ച് അത്ലറ്റിക്കോ മഡ്രിഡ്. അൽവാരസിനെ സ്വന്തമാക്കാൻ ബാർസിലോന തെറ്റായ വഴികൾ സ്വീകരിക്കുന്നുവെന്ന് അത്ലറ്റിക്കോ മഡ്രിഡ് നേരത്തേ ആരോപിച്ചിരുന്നു. ‘അത്ലറ്റിക്കോ മഡ്രിഡ് നേരായ മാർഗത്തിലൂടെയുള്ള ചർച്ചകൾക്ക് എതിരല്ല. എന്നാൽ, ബാർസയുമായി ചർച്ച നടത്തേണ്ടതില്ലെന്നു ബോർഡ് ഓഫ് ഡയറക്ടേഴ്സ് തീരുമാനിച്ചു’– ക്ലബ് അറിയിച്ചു.
ബാർസയിലേക്കു കൂടുമാറാനുള്ള താൽപര്യം അൽവാരസ് പരസ്യമായി പ്രകടിപ്പിച്ചതും രഹസ്യചർച്ച നടത്തിയതുമാണ് അത്ലറ്റിക്കോയെ ചൊടിപ്പിച്ചത്. അൽവാരസ് കഴിഞ്ഞ 2 ദിവസം പരിശീലനത്തിനിറങ്ങിയില്ല. വിയ്യാറയലിനെതിരായ അത്ലറ്റിക്കോയുടെ സീസണിലെ ആദ്യ ലാ ലിഗ മത്സരത്തിൽ കൂവലോടെയാണ് ആരാധകർ അൽവാരസിനെ സ്വീകരിച്ചത്. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ചാംപ്യൻമാരായ ആർസനലും അൽവാരസിനായി രംഗത്തുണ്ട്. ആഴ്സണലിന് മുന്നിൽ വെക്കുന്ന തുകയല്ല ബാഴ്സയ്ക്ക് മുന്നിൽ അത്ലറ്റിക്കോ വെക്കുന്നത്.





Really impressed with the loyalty program here. The perks are awesome and the gaming experience is just buttery smooth. Join the club at 50jilivip.