Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഒരു കാരണവശാലും തരില്ല; ബാഴ്സയ്ക്ക് അൽവറസിനെ വിട്ടുകൊടുക്കില്ലെന്ന് അത്ലറ്റിക്കോ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മഡ്രിഡ്: അർജന്റീന സൂപ്പർ താരം ജൂലിയൻ അൽവാരസിനെ ലാലി​ഗയിലെ എതിരാളികളായ ബാർസിലോനയ്ക്കു കൈമാറില്ലെന്ന് പ്രഖ്യാപിച്ച് അത്‌ലറ്റിക്കോ മഡ്രിഡ്. അൽവാരസിനെ സ്വന്തമാക്കാൻ ബാർസിലോന തെറ്റായ വഴികൾ സ്വീകരിക്കുന്നുവെന്ന് അത്‌ലറ്റിക്കോ മഡ്രിഡ് നേരത്തേ ആരോപിച്ചിരുന്നു. ‘അത്‌ലറ്റിക്കോ മഡ്രിഡ് നേരായ മാർഗത്തിലൂടെയുള്ള ചർച്ചകൾക്ക് എതിരല്ല. എന്നാൽ, ബാർസയുമായി ചർച്ച നടത്തേണ്ടതില്ലെന്നു ബോർഡ് ഓഫ് ഡയറക്ടേഴ്സ് തീരുമാനിച്ചു’– ക്ലബ് അറിയിച്ചു.

ബാർസയിലേക്കു കൂടുമാറാനുള്ള താൽപര്യം അൽവാരസ് പരസ്യമായി പ്രകടിപ്പിച്ചതും രഹസ്യചർച്ച നടത്തിയതുമാണ് അത്‌‌ലറ്റിക്കോയെ ചൊടിപ്പിച്ചത്. അൽവാരസ് കഴിഞ്ഞ 2 ദിവസം പരിശീലനത്തിനിറങ്ങിയില്ല. വിയ്യാറയലിനെതിരായ അത്‌ലറ്റിക്കോയുടെ സീസണിലെ ആദ്യ ലാ ലിഗ മത്സരത്തിൽ കൂവലോടെയാണ് ആരാധകർ അൽവാരസിനെ സ്വീകരിച്ചത്. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ചാംപ്യൻമാരായ ആർസനലും അൽവാരസിനായി രംഗത്തുണ്ട്. ആഴ്സണലിന് മുന്നിൽ വെക്കുന്ന തുകയല്ല ബാഴ്സയ്ക്ക് മുന്നിൽ അത്ലറ്റിക്കോ വെക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

One thought on “ഒരു കാരണവശാലും തരില്ല; ബാഴ്സയ്ക്ക് അൽവറസിനെ വിട്ടുകൊടുക്കില്ലെന്ന് അത്ലറ്റിക്കോ”

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix