Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോടതി ഉത്തരവ് ലംഘിച്ച് റാലി നടത്തി; മമത ബാനർജിക്കെതിരെ കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊൽക്കത്ത: കോടതി ഉത്തരവിലെ നിബന്ധനകളും നിയന്ത്രണങ്ങളും ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിക്കെതിരെ കേസ്. കൊൽക്കത്ത പൊലീസാണ് നടപടി സ്വീകരിച്ചത്.

തൃണമൂൽ കോൺഗ്രസ് വിദ്യാർത്ഥി വിഭാഗമായ തൃണമൂൽ ഛാത്ര പരിഷത്തിന്റെ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ഇന്നലെ കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിലും റാലിയിലുമാണ് ഹൈക്കോടതി നിർദേശങ്ങൾ ലംഘിച്ചതെന്നാണ് ആരോപണം.

പൊതുജനങ്ങൾക്ക് തടസ്സമുണ്ടാകാത്ത വിധം ഗതാഗതം ഭാഗികമായി അനുവദിച്ചുകൊണ്ട് പരിപാടി നടത്താനായിരുന്നു കോടതിയുടെ അനുമതി. എന്നാൽ അനുവദിച്ച സ്ഥലപരിധി മറികടന്ന് റോഡിന്റെ ഇരുവശങ്ങളും പൂർണമായി തടസ്സപ്പെടുത്തിയെന്നും അനുവദിച്ചതിലും കൂടുതൽ ആളുകളെ റാലിയിൽ പങ്കെടുപ്പിച്ചെന്നും പൊലീസ് ആരോപിച്ചു.

ഇതോടെ നഗരത്തിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതായും പരാതിയുണ്ട്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് പൊതുഗതാഗതം തടസ്സപ്പെടുത്തിയെന്ന പരാതിയിൽ മമത ബാനർജിക്കും സംഘാടകർക്കുമെതിരെ വിവിധ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

പ്രതിപക്ഷ നേതാക്കൾ നൽകിയ പരാതികളും ട്രാഫിക് പൊലീസിന്റെ റിപ്പോർട്ടും പരിശോധിച്ച ശേഷമാണ് കേസെടുത്തതെന്നാണ് പൊലീസ് വിശദീകരണം. കോടതി നിർദേശങ്ങൾ പാലിച്ചില്ലെന്ന ആരോപണത്തിൽ തുടർനടപടികൾ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer