Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് മുൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പടിയിറങ്ങുന്നു. ഔദ്യോഗിക കാലാവധി ഓഗസ്റ്റ് 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന് പകരം പുതിയ എംഡിയെ നിയമിക്കാൻ സർക്കാർ നടപടി ആരംഭിച്ചത്.

പുതിയ സ്ഥിരം മാനേജിങ് ഡയറക്ടറെ നിയമിക്കുന്നതുവരെ എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയ്ക്ക് കൊച്ചി മെട്രോയുടെ താൽക്കാലിക ചുമതല നൽകും. ഭരണനടപടികൾ തടസ്സപ്പെടാതിരിക്കാനാണ് താൽക്കാലിക ചുമതല ജില്ലാ കളക്ടർക്ക് കൈമാറുന്നത്.

2021 ഓഗസ്റ്റിലാണ് ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോയുടെ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റത്. തുടർന്ന് ഇടത് സർക്കാരിന്റെ കാലയളവിൽ രണ്ട് തവണ അദ്ദേഹത്തിന്റെ കാലാവധി നീട്ടി നൽകിയിരുന്നു.

ബെഹ്‌റയുടെ നേതൃത്വത്തിലാണ് കൊച്ചി വാട്ടർ മെട്രോ പദ്ധതി യാഥാർഥ്യമായതും കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പാതയുടെ നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ടുപോയതും. എന്നാൽ ഇത്തവണ ബെഹ്‌റയ്ക്ക് കാലാവധി നീട്ടി നൽകേണ്ടതില്ലെന്നാണ് സർക്കാരിന്റെ തീരുമാനം.

പുതിയ മാനേജിങ് ഡയറക്ടറെ കണ്ടെത്തുന്നതിനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കിയിട്ടുണ്ട്. സ്ഥിരം നിയമനം പൂർത്തിയാകുന്നതുവരെ ജില്ലാ കളക്ടർക്ക് താൽക്കാലിക ചുമതല നൽകാനാണ് തീരുമാനം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer