Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോഴിക്കോട് ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധം; സമ്മാനദാന ചടങ്ങിൽ നിന്ന് പിന്മാറി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ കോഴിക്കോട്ട് പ്രതിഷേധം. കാലിക്കറ്റ് പെഡലേഴ്സ് സംഘടിപ്പിച്ച കിഡ്സ് സ്വിമ്മത്തോൺ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിനിടെയാണ് പ്രതിഷേധമുണ്ടായത്.

മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട വാഹനാപകടക്കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ കയ്യിൽ നിന്ന് തന്റെ മകൾ സമ്മാനം സ്വീകരിക്കില്ലെന്ന് ഒരു കുട്ടിയുടെ രക്ഷിതാവ് പരസ്യമായി അറിയിച്ചു. “കൊലയാളിയിൽ നിന്ന് മകൾ സമ്മാനം സ്വീകരിക്കില്ല” എന്നായിരുന്നു രക്ഷിതാവിന്റെ പ്രതികരണം.

ഇതോടെ ശ്രീറാം വെങ്കിട്ടരാമൻ സമ്മാനദാന ചടങ്ങിൽ നിന്ന് പിന്മാറി. തുടർന്ന് ചടങ്ങിലുണ്ടായിരുന്ന അസിസ്റ്റന്റ് കളക്ടർ കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ചെറൂട്ടി നഗർ സ്വിമ്മിങ് പൂളിലാണ് കിഡ്സ് സ്വിമ്മത്തോൺ മത്സരം നടന്നത്. കാലിക്കറ്റ് ട്രൈത്തലോൺ മത്സരത്തിൽ പങ്കെടുക്കാനായാണ് ശ്രീറാം വെങ്കിട്ടരാമൻ കോഴിക്കോട്ട് എത്തിയത്. ഇതിനിടെയാണ് മറ്റൊരു സ്വിമ്മിങ് മത്സരത്തിന്റെ സംഘാടകർ അദ്ദേഹത്തെ സമ്മാനദാനത്തിനായി ക്ഷണിച്ചത്. സമ്മാനദാന ചടങ്ങിനിടെയാണ് രക്ഷിതാവിന്റെ ഭാഗത്തുനിന്ന് പ്രതിഷേധമുണ്ടായത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer