Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ലാറക് ദ്വീപിൽ അമേരിക്കൻ ആക്രമണം; ജോർദാനിലെ യുഎസ് താവളങ്ങളിൽ ഇറാന്റെ തിരിച്ചടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹോർമുസ്: ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ലാറക് ദ്വീപിൽ അമേരിക്കൻ സൈന്യം ആക്രമണം നടത്തി. ദ്വീപിലെ രണ്ട് ലോഞ്ചറുകൾക്ക് നേരെയാണ് ഞായറാഴ്ച ആക്രമണമുണ്ടായത്. ജൂലൈ അവസാനത്തിന് ശേഷം ഇറാനിൽ അമേരിക്ക നടത്തുന്ന ആദ്യ ആക്രമണമാണിത്.

ആക്രമണത്തിന് പിന്നാലെ ജോർദാനിലെ രണ്ട് അമേരിക്കൻ വ്യോമതാവളങ്ങൾ ആക്രമിച്ചതായി ഇറാൻ അറിയിച്ചു. അമേരിക്കൻ ആക്രമണത്തിന് മറുപടിയായാണ് താവളങ്ങൾ ആക്രമിച്ചതെന്നാണ് ഇറാന്റെ വിശദീകരണം.

ആറുമാസമായി തുടരുന്ന യുഎസ്- ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമായതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില ഉയർന്നു. ബ്രെന്റ് ക്രൂഡ് വില 2.21 ഡോളർ ഉയർന്ന് ബാരലിന് 90.31 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില 1.83 ഡോളർ ഉയർന്ന് ബാരലിന് 85.23 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. മിഡിൽ ഈസ്റ്റിലെ സംഘർഷം കൂടുതൽ രൂക്ഷമായാൽ എണ്ണവിതരണത്തെ ബാധിക്കുമെന്ന ആശങ്കയാണ് വില ഉയരാൻ പ്രധാന കാരണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer