Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സാമ്പാർ കൂടുതൽ നൽകിയില്ല; സഹതടവുകാരനെ സ്റ്റീൽ ഗ്ലാസ് കൊണ്ട് കുത്തിപരിക്കേൽപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: സാമ്പാർ കൂടുതൽ നൽകാത്തതിന്റെ പേരിൽ സഹതടവുകാരനെ സ്റ്റീൽ ഗ്ലാസ് കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. കണ്ണൂർ സെൻട്രൽ ജയിലിലെ അഞ്ചാം ബ്ലോക്കിലാണ് സംഭവം. ശിക്ഷാതടവുകാരനായ അമ്പലവയൽ പോത്തുകെട്ടി സ്വദേശി രാമൻകുട്ടി (56)യ്ക്കാണ് പരിക്കേറ്റത്. ഇതേ ബ്ലോക്കിലെ തടവുകാരനായ കിരൺരാജ് ഷെട്ടിയാണ് ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു.

ഞായറാഴ്ച രാവിലെ 6.40ഓടെയായിരുന്നു സംഭവം. ഇഡ്ഡലിക്കൊപ്പം കൂടുതൽ സാമ്പാർ വേണമെന്ന് പ്രഭാതഭക്ഷണം വിളമ്പുകയായിരുന്ന രാമൻകുട്ടിയോട് കിരൺരാജ് ആവശ്യപ്പെട്ടു. എന്നാൽ എല്ലാ തടവുകാർക്കും തുല്യ അളവിൽ മാത്രമേ കറി നൽകാൻ പാടുള്ളൂവെന്ന് രാമൻകുട്ടി മറുപടി നൽകി.

ഇതിൽ പ്രകോപിതനായ കിരൺരാജ് രാമൻകുട്ടിയെ പിടിച്ചുതള്ളുകയും തുടർന്ന് സ്റ്റീൽ ഗ്ലാസ് ഉപയോഗിച്ച് നെറ്റിയിൽ കുത്തുകയുമായിരുന്നു. ആക്രമണത്തിൽ തലയ്ക്ക് മുറിവേറ്റ രാമൻകുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. സംഭവം സംബന്ധിച്ച് ജയിൽ അധികൃതർ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer