Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഡ്രസ്സ് കോഡിനെച്ചൊല്ലി തർക്കം ; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ മർദിച്ച് സീനിയര്‍ വിദ്യാര്‍ത്ഥിനികൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോടഞ്ചേരി: കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂളിലെ ഓണാഘോഷത്തിനിടെ ഡ്രസ് കോഡുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥിനിക്ക് സീനിയർ വിദ്യാർഥിനികളിൽ നിന്ന് മർദനവും ഭീഷണിയും നേരിട്ടതായി പരാതി. സംഭവത്തിൽ പത്താം ക്ലാസ് വിദ്യാർഥിനികൾക്കെതിരെ കോടഞ്ചേരി പൊലീസിൽ പരാതി നൽകി.

ഓണാഘോഷ ദിവസത്തിൽ ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് പിന്നീട് സംഘർഷത്തിലേക്ക് നീങ്ങിയതെന്നാണ് പരാതി. പത്താം ക്ലാസ് വിദ്യാർഥിനികൾ ചേർന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വലിച്ചിഴച്ച് കൊണ്ടുപോയി മർദിച്ചെന്നാണ് ആരോപണം.

സ്കൂളിലെ സി.സി.ടി.വി ക്യാമറകളുടെ പരിധിയിൽപ്പെടാത്ത സ്ഥലത്തുവച്ചാണ് മർദനം നടന്നതെന്നും പരാതിയിൽ പറയുന്നു. അക്രമം തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ കൂട്ടുകാരികൾക്കും മർദനമേറ്റതായി ആരോപണമുണ്ട്.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വിദ്യാർഥിനികളുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ കോടഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer