Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശബരിമല ഓണസദ്യ വിവാദം; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡന്റ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശബരിമല തിരുവോണ സദ്യ വിവാദത്തിൽ ദേവസ്വം മന്ത്രി കെ. മുരളീധരന്റെ നിലപാടിനെ തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. തിരുവോണ സദ്യ നൽകിയതിൽ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും മന്ത്രിക്ക് ലഭിച്ച വിവരം ശരിയാകണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും കെ. ജയകുമാർ പ്രതികരിച്ചു. മെസ്സിൽ ഒരുക്കിയ സദ്യ ഏകദേശം 3000 ഭക്തർ കഴിച്ചെന്നും സദ്യയ്ക്കായി ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സദ്യയുമായി ബന്ധപ്പെട്ട് അനാവശ്യമായ ദുരൂഹത പ്രചരിപ്പിക്കുകയാണെന്നും ബോർഡ് പ്രസിഡന്റ് ആരോപിച്ചു.

സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങിയെന്ന പരാതി ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നുമായിരുന്നു ദേവസ്വം മന്ത്രി കെ. മുരളീധരന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം.

മുൻ സംവിധാനങ്ങളിൽ മാറ്റം വരുത്തിയപ്പോൾ ഏകോപനത്തിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചിരുന്നു. വീഴ്ച കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കണമെന്നും അന്നദാനം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് കൃത്യമായ നടപടിക്രമങ്ങൾ തയ്യാറാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് തിരുവോണ സദ്യയുടെ നടത്തിപ്പിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി ദേവസ്വം ബോർഡ് പ്രസിഡന്റ് രംഗത്തെത്തിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

2 thoughts on “ശബരിമല ഓണസദ്യ വിവാദം; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡന്റ്

  1. I grab it during my lunch breaks and the variety keeps me smiling all day, withdrawals are straightforward and I never deal with weird rules hiding somewhere, it is a breath of fresh air for anyone looking for honest fun pkvipgame

  2. I grab it during my lunch breaks and the variety keeps me smiling all day, withdrawals are straightforward and I never deal with weird rules hiding somewhere, it is a breath of fresh air for anyone looking for honest fun pkvipgame

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix