Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എയർ ഇന്ത്യ എക്‌സ്പ്രസ് ക്രൂവിന് പുതിയ യൂണിഫോം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: എയർ ഇന്ത്യ എക്‌സ്പ്രസ് ക്യാബിൻ ക്രൂ, ഫ്രണ്ട് ലൈൻ സ്റ്റാഫ് ഉൾപ്പടെയുള്ള ജീവനക്കാർക്ക് പുതിയ യൂണിഫോം ഏർപ്പെടുത്തി. എയർ ഇന്ത്യ എക്‌സ്പ്രസിന്‍റെ ടെയിൽസ് ഓഫ് ഇന്ത്യ കാമ്പയിന് അനുസൃതമായി ഇന്ത്യയിലെ തനത് വസ്ത്ര നിർമ്മാണ പാരമ്പര്യത്തെയും കരകൗശല വിദ്യകളെയും അടിസ്ഥാനമാക്കിയാണ് പുതിയ ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്. എയർ ഇന്ത്യ എക്‌സ്പ്രസിന്‍റെ തന്നെ ഡിസൈനറായ പൂജ കൃഷ്‌ണനാണ് യൂണിഫോം ഡിസൈൻ ചെയ്തത്.

തമിഴ്‌നാട്ടിലെ കാഞ്ചീവരം, ഹിമാചൽ പ്രദേശിലെ പട്ടു, ഗുജറാത്തിലെ പടോല, അസമിലെ ഗമോസ, മധ്യപ്രദേശിലെ ബാഗ് എന്നിവയിൽ നിന്നുള്ള ഡിസൈൻ ഘടകങ്ങള്‍ പുതിയ യൂണിഫോമിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കുർത്തി മോഡലിലുള്ള വസ്ത്രങ്ങൾക്കൊപ്പം ജാക്കറ്റുകൾ, സ്‌കാർഫുകൾ, പോക്കറ്റ് സ്ക്വയറുകൾ എന്നിവയാണുള്ളത്. സുഖകരവും ഈടുനിൽക്കുന്നതുമായ ബാനന ക്രപ്പ് തുണിയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. എയർ ഇന്ത്യ എക്‌സ്പ്രസിന്‍റെ എക്‌സ്പ്രസ് ബ്ലൂ, എക്‌സ്പ്രസ് ഓറഞ്ച് നിറങ്ങളാണ് പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത്.

വനിതാ കാബിൻ ക്രൂ, വിമാനത്താവളത്തിലെ സർവീസ് സ്റ്റാഫ്, ഏവിയേഷൻ സെക്യൂരിറ്റി, ഫ്ളൈറ്റ് ഓപ്പറേഷൻസ് വിഭാഗം എന്നിവയിലെ ജീവനക്കാർക്കായുള്ള യൂണിഫോമുകളുടെ രൂപകൽപ്പനയ്ക്കാണ് പൂജ കൃഷ്‌ണൻ നേതൃത്വം നൽകിയത്. ജീവനക്കാരുടെ ആവശ്യങ്ങളും ജോലി സാഹചര്യങ്ങളും അടുത്തറിഞ്ഞുള്ള അനുഭവസമ്പത്തും ഇതിൽ നിർണായകമായി.

പുരുഷ കാബിൻ ക്രൂവിനായുള്ള യൂണിഫോം ട്രെന്‍റ് ലിമിറ്റഡുമായി സഹകരിച്ചാണ് ഒരുക്കിയത്. സെപ്റ്റംബർ ഒന്ന് മുതൽ പുതിയ യൂണിഫോം പ്രാബല്യത്തിൽ വന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer