Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യുടിഐ മ്യൂച്വൽ ഫണ്ട് രണ്ട് പുതിയ പാസീവ് ഫണ്ടുകൾ അവതരിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: രാജ്യത്തെ പ്രമുഖ അസറ്റ് മാനേജ്‌മെന്റ് കമ്പനികളിലൊന്നായ യുടിഐ മ്യൂച്വൽ ഫണ്ട് രണ്ട് പുതിയ പാസീവ് ഫണ്ടുകൾ വിപണിയിൽ അവതരിപ്പിച്ചു. യുടിഐ ബിഎസ്ഇ ഇന്ത്യ സെക്ടർ ലീഡേഴ്‌സ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്, യുടിഐ ബിഎസ്ഇ ഇന്ത്യ സെക്ടർ ലീഡേഴ്‌സ് ഇൻഡക്സ് ഫണ്ട് എന്നിവയാണ് പുതിയ സ്കീമുകൾ. ബിഎസ്ഇ ഇന്ത്യ സെക്ടർ ലീഡേഴ്‌സ് ടോട്ടൽ റിട്ടേൺസ് ഇൻഡക്സിന്റെ പ്രകടനത്തെ അതേപടി പിന്തുടർന്ന് പ്രവർത്തിക്കുന്ന ഒരു ഓപ്പൺ എൻഡഡ് പദ്ധതിയാണിത്. ബിഎസ്ഇ ഇന്ത്യ സെക്ടർ ലീഡേഴ്‌സ് ഇൻഡക്സ് പിന്തുടരുന്ന ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ ഇടിഎഫ് കൂടിയാണിത്.

രണ്ട് പാസീവ് ഫണ്ടുകളുടെയും പുതിയ ഫണ്ട് ഓഫർ സെപ്റ്റംബർ 11 വരെ നിക്ഷേപകർക്ക് അപേക്ഷിക്കാം. ബിഎസ്ഇ500 ടിആർഐ ലിസ്റ്റിലെ ധനകാര്യ സേവനങ്ങൾ, ഇൻഫർമേഷൻ ടെക്നോളജി, ടെലികമ്യൂണിക്കേഷൻ, ഓയിൽ & ഗ്യാസ് തുടങ്ങിയ വിവിധ മേഖലകളിലെ മുൻനിര കമ്പനികളിലാണ് ഈ ഫണ്ടുകൾ നിക്ഷേപം നടത്തുന്നത്.

ബിഎസ്ഇ ഇന്ത്യ സെക്ടർ ലീഡേഴ്‌സ് ടോട്ടൽ റിട്ടേൺസ് ഇൻഡക്സ് ആണ് രണ്ട് ഫണ്ടുകളുടെയും ബെഞ്ച്മാർക്ക്.

ശർവൺ കുമാർ ഗോയൽ (ഫണ്ട് മാനേജർ), ആയുഷ് ജെയിൻ (അസിസ്റ്റന്റ് ഫണ്ട് മാനേജർ), ലോകേഷ് കുൽത്തിയ (അസിസ്റ്റന്റ് ഫണ്ട് മാനേജർ) എന്നിവരാണ് പദ്ധതികൾ കൈകാര്യം ചെയ്യുന്നത്.

യുടിഐ ബിഎസ്ഇ ഇന്ത്യ സെക്ടർ ലീഡേഴ്‌സ് ഇടിഎഫിന്റെ കുറഞ്ഞ ആരംഭ നിക്ഷേപ തുക 5,000 രൂപയാണ് തുടർന്ന് 1 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. ഇതിൽ ഗ്രോത്ത് ഓപ്ഷൻ മാത്രമാണ് ലഭ്യമായിട്ടുള്ളത്.

യുടിഐ ബിഎസ്ഇ ഇന്ത്യ സെക്ടർ ലീഡേഴ്‌സ് ഇൻഡക്സ് ഫണ്ടിന്റെ കുറഞ്ഞ ആരംഭ നിക്ഷേപം 1,000 രൂപയാണ് തുടർന്ന് 1 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. റഗുലർ, ഡയറക്ട് പ്ലാനുകളിൽ ഗ്രോത്ത് ഓപ്ഷനോടെ ഫണ്ട് ലഭ്യമാകും.

രാജ്യത്തെ സാമ്പത്തിക രംഗത്തെ പ്രധാന മേഖലകളിലെ മുൻനിര കമ്പനികളുടെ വളർച്ചയിൽ വ്യക്തമായ മാനദണ്ഡങ്ങളോടെ പങ്കാളികളാകാൻ ഈ പാസീവ് ഫണ്ടുകൾ നിക്ഷേപകർക്ക് അവസരമൊരുക്കുമെന്ന് യുടിഐ എഎംസി പാസീവ്, ആർബിട്രേജ് & ക്വാന്റ് സ്ട്രാറ്റജീസ് വിഭാഗം തലവൻ ശർവൺ കുമാർ ഗോയൽ വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer