Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘സിപിഐയുടെ സ്വാഭാവിക സഖ്യം കോൺഗ്രസിനൊപ്പം’; KNA ഖാദർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: പഴയ സിപിഐ–യുഡിഎഫ് ബന്ധത്തിന്റെ സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും സാഹചര്യങ്ങൾ അനുകൂലമായാൽ ഇരുകൂട്ടർക്കും യോജിക്കുന്ന കാര്യങ്ങൾ ആലോചിക്കാമെന്നും മുസ്‌ലിം ലീഗ് നേതാവ് കെ.എൻ.എ. ഖാദർ. ചന്ദ്രികയിൽ പ്രസിദ്ധീകരിച്ച ലേഖനം സിപിഐയുമായി നേരത്തെ ഉണ്ടായിരുന്ന രാഷ്ട്രീയ ബന്ധത്തിന്റെ പശ്ചാത്തലത്തിലുള്ള നിരീക്ഷണമാണെന്നും അത് യുഡിഎഫിലേക്കുള്ള ക്ഷണമായി കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എൽഡിഎഫിലെ ഉപനേതൃപദവിയെച്ചൊല്ലി സിപിഎമ്മും സിപിഐയും തമ്മിലുള്ള തർക്കം തുടരുന്നതിനിടെയാണ് സിപിഐക്ക് രാഷ്ട്രീയം മാറാതെ യുഡിഎഫിനൊപ്പം ചേരാമെന്ന തരത്തിൽ ചന്ദ്രികയിൽ ലേഖനം പ്രസിദ്ധീകരിച്ചത്. ഇതിനെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു കെ.എൻ.എ. ഖാദർ.

ദേശീയതലത്തിൽ സിപിഐയും സിപിഎമ്മും മുസ്‌ലിം ലീഗും ഉൾപ്പെടെയുള്ള കക്ഷികൾ ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ഭരണത്തിൽനിന്ന് രാജ്യത്തെ മോചിപ്പിച്ച് ജനാധിപത്യവും ഭരണഘടനാധിഷ്ഠിതമായ സദ്ഭരണവും തിരിച്ചുകൊണ്ടുവരികയാണ് ഈ പാർട്ടികളുടെ ലക്ഷ്യം. ഇന്ത്യ സഖ്യത്തിലെ കക്ഷികൾ ഒരു സംസ്ഥാനത്ത് വ്യത്യസ്ത നിലപാടുകളിൽ നിൽക്കുന്നതിൽ തെറ്റില്ലെന്നും ഖാദർ പറഞ്ഞു.

സിപിഐയുടെ സ്വാഭാവിക സഖ്യം കോൺഗ്രസുമായാണെന്നും സിപിഐയും സിപിഎമ്മും തമ്മിൽ പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയപരമായും നയപരമായും നിരവധി അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിപിഐയുടെ രാഷ്ട്രീയ പരിപാടികളിൽ ‘ദേശീയ ജനാധിപത്യ മുന്നണി’ എന്ന ആശയമാണ് മുന്നോട്ടുവയ്ക്കുന്നതെങ്കിൽ സിപിഎം ‘ജനകീയ ജനാധിപത്യ മുന്നണി’ എന്ന നിലപാടിലാണ് മുന്നോട്ടുപോകുന്നതെന്നും ഖാദർ പറഞ്ഞു. ഇരു ആശയങ്ങളും തമ്മിൽ വ്യത്യാസങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ചന്ദ്രികയിലെ നിരീക്ഷണ കോളത്തിൽ എഴുതിയത് രാഷ്ട്രീയരംഗത്തെ ചില സാധ്യതകളെക്കുറിച്ചുള്ള തന്റെ വിലയിരുത്തൽ മാത്രമാണെന്നും അത് യുഡിഎഫിലേക്കുള്ള ക്ഷണമല്ലെന്നും ഖാദർ വിശദീകരിച്ചു. “താൻ ഒരു ലേഖനം എഴുതിയാൽ അത് എങ്ങനെയാണ് ലീഗിന്റെ ക്ഷണമാകുന്നത്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ രാഷ്ട്രീയ നിരീക്ഷണത്തെ മുന്നണി ക്ഷണമായി വ്യാഖ്യാനിക്കുന്നതിൽ അർഥമില്ലെന്നും കെ.എൻ.എ. ഖാദർ വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix