Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

CJPക്ക് മുന്നില്‍ മുട്ടുമടക്കി ഡല്‍ഹി പൊലീസ്; ദലിത് പെണ്‍കുട്ടിയുടെ പിതാവിനെ ആക്രമിച്ച BJPക്കാരെ പിടികൂടും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി ഡല്‍ഹി പൊലീസ്. സിജെപി സമരത്തില്‍ അണിനിരന്ന ദലിത് പെണ്‍കുട്ടിയുടെ പിതാവിനെ ക്രൂരമായി ആക്രമിച്ച് തലയ്ക്ക് പരിക്കേല്‍പ്പിച്ച പ്രതികളെ പിടികൂടുമെന്ന് പൊലീസ് ഉറപ്പുനല്‍കി. സിജെപി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പ്. ഇതേത്തുടര്‍ന്ന് പൊലീസ് സ്റ്റേഷന് മുന്നില്‍ സിജെപി തുടങ്ങിയ പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചു.

ജന്തര്‍ മന്തറിലെ സമരത്തില്‍ പങ്കെടുത്ത ദലിത് വിദ്യാര്‍ഥിയുടെ പിതാവിനെയാണ് ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ച് തലയോട്ടി തകര്‍ത്തത്. നിഷു ആസാദ് എന്ന കുട്ടിയുടെ പിതാവിനെ ആക്രമിച്ചെന്നും ബിജെപി നേതാക്കളായ കപില്‍ മിശ്ര ഉള്‍പ്പെടെയുള്ളവരുടെ സഹായമുള്ളതിനാല്‍ താന്‍ ജയിലില്‍ പോയിട്ടില്ലെന്നും ഹിന്ദുത്വ പ്രവര്‍ത്തകന്‍ സ്വതന്ത്ര ഭരദ്വാജ് പരസ്യമായി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസില്‍ നടപടി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ സിജെപി പ്രതിഷേധം ആരംഭിച്ചത്. സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു സമരം. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതോടെ സംഘര്‍ഷ സാഹചര്യമായി. തുടര്‍ന്ന് പൊലീസ് സിജെപി നേതാക്കളെ ചര്‍ച്ചക്ക് ക്ഷണിക്കുകയായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer