തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വൻ ഒരുക്കങ്ങളുമായി ബിജെപി. മുതിര്‍ന്ന നേതാക്കള്‍ക്കു ക്ലസ്റ്റര്‍ ചുമതലകള്‍ നല്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സംസ്ഥാനത്തെ രണ്ടു ക്ലസ്റ്ററുകളായി തിരിച്ച് എം.ടി.രമേശിനും എസ്. സുരേഷിനുമാണ് ചുമതല നല്‍കിയിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളുടെ ക്ലസ്റ്റര്‍ ഇന്‍ചാര്‍ജായി എം.ടി.രമേശിനെയാണു നിയോഗിച്ചിരിക്കുന്നത്. മറ്റു ജില്ലകളുടെ ചുമതലയാണ് എസ്.സുരേഷിന്. ശോഭാ സുരേന്ദ്രനെ ദേശീയ പ്രോഗ്രാം ഇന്‍ചാര്‍ജാക്കി. സംസ്ഥാന സെല്‍ പ്രഭാരി, മിഷന് 2029 നരേറ്റീവ് ഇന്‍ചാര്‍ജ് എന്ന ചുമതലയാണ് അനൂപ് ആന്റണിക്കു നല്കയിരിക്കുന്നത്.
വിവിധ ഘടകങ്ങളുടെ പ്രഭാരിമാരെയും സഹപ്രഭാരിയാരെയും നിയമിച്ചിട്ടുണ്ട്. മഹിളാ മോര്‍ച്ചയുടെ പ്രഭാരി ബി.ഗോപാലകൃഷ്ണനാണ്. ഷോണ്‍ ജോര്‍ജിനെ ന്യൂനപക്ഷ മോര്‍ച്ച, മീഡിയ, സോഷ്യല്‍ മീഡിയ പ്രഭാരിയായി നിയോഗിച്ചു. യുവമോര്‍ച്ച – പി.സുധീര്‍, ഒബിസി മോര്‍ച്ച – കെ.കെ.അനീഷ്കുമാര്‍, എസ്.സി മോര്‍ച്ച – കെ.സോമന്, എസ്.ടി. മോര്‍ച്ച -പി.ശ്യാംരാജ്, കിസാന്‍ മോര്‍ച്ച – സി.കൃഷ്ണകുമാര്‍, റിസര്‍ച്ച്, ട്രെയിനിങ്, വികസിത കേരളം ഹെല്പ് ഡസ്ക് – എസ്.ജയസൂര്യന്‍, സംസ്ഥാന സെല്‍ – അനൂപ് ആന്റണി എന്നിങ്ങനെയാണ് ചുമതല നല്‍കിയിരിക്കുന്നത്.












