നാഗ്പൂർ: പാചകം ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവതിയെ ഭർത്താവ് മർദിച്ച് കൊലപ്പെടുത്തിയതായി പരാതി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ദാരുണ സംഭവം. യാമിനി കൃഷ്ണ ലാൽ യാദവ് (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് കൃഷ്ണ ലാൽ യാദവിനെ (41) പൊലീസ് അറസ്റ്റ് ചെയ്തു.
ഡാൻസ് ക്ലാസിൽ പോകേണ്ടതിനാൽ ഭക്ഷണം പാകം ചെയ്യാൻ കഴിയില്ലെന്ന് യാമിനി ഭർത്താവിനോട് പറഞ്ഞതാണ് തർക്കത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ പ്രകോപിതനായ കൃഷ്ണ ലാൽ യാദവ് മദ്യലഹരിയിൽ വീട്ടിലെത്തി യാമിനിയെ ക്രൂരമായി മർദിക്കുകയായിരുന്നു.
മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ യാമിനി കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.




