പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ ചാക്കുകൾക്കുള്ളിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. കണ്ടെത്തിയത് അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ട് ചാക്കുകളിലായാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്.
രണ്ട് മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾക്ക് നാല് ദിവസമെങ്കിലും പഴക്കമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.
പശുവിനെ മേയ്ക്കാൻ പോയവരാണ് പുഴയോട് ചേർന്നുള്ള ഭാഗത്ത് ചാക്കുകൾ കണ്ടത്. സംശയം തോന്നിയതിനെ തുടർന്ന് ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പുതൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി തുടർനടപടികൾ സ്വീകരിച്ചു.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ ആരുടേതാണെന്നും സംഭവത്തിന് പിന്നിലെ സാഹചര്യങ്ങളും കണ്ടെത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.





Finally found a smooth way to get the app installed. The interface is clean and the loading speed is impressive. Definitely worth a try for anyone looking for a reliable platform. Check out 4999betappdownloadapk