Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രാജിവാർത്ത തള്ളി കെ. ജയകുമാർ; കാലാവധി പൂർത്തിയാക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്ന പ്രചാരണം തള്ളി കെ. ജയകുമാർ. നിലവിലെ കാലാവധി പൂർത്തിയാക്കുമെന്നും രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ജയകുമാർ പറഞ്ഞു.

ദേവസ്വം മന്ത്രിയുമായുള്ളത് പറഞ്ഞുതീർക്കാവുന്ന വിഷയങ്ങൾ മാത്രമാണെന്നും ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബോർഡിന്റെ പ്രവർത്തനങ്ങൾ ഏറെ സങ്കീർണമാണെന്നും വ്യത്യസ്ത തീരുമാനങ്ങൾ എടുക്കുമ്പോൾ ചിലപ്പോൾ നിരാശകൾ ഉണ്ടാകാമെന്നും ജയകുമാർ പറഞ്ഞു.

മന്ത്രിയുമായും ബോർഡുമായും അഭിപ്രായവ്യത്യാസമില്ല. ആശയങ്ങൾ കൈമാറിയതിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് പരസ്പരം സംസാരിച്ച് മനസ്സിലാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. നിലവിൽ രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നും കാലാവധി പൂർത്തിയാക്കിയ ശേഷമേ സ്ഥാനമൊഴിയൂവെന്നും ജയകുമാർ വ്യക്തമാക്കി.

അതേസമയം, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തിയും വിയോജിപ്പും പ്രകടിപ്പിച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നേരത്തെ രംഗത്തെത്തിയിരുന്നു. തിരുവോണദിവസം ഒരേ പന്തിയിൽ രണ്ട് സദ്യ വിളമ്പിയ സംഭവമടക്കം ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ വിമർശനം.

ബോർഡിന്റെ പ്രവർത്തനത്തിൽ തനിക്ക് സംതൃപ്തിയില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം, ഗുരുവായൂർ, മലബാർ ദേവസ്വം ബോർഡുകൾ സർക്കാരുമായി സഹകരിക്കുന്നുണ്ടെന്നും കെ. മുരളീധരൻ പറഞ്ഞിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix