Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മമ്മൂക്ക @75… മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75 വയസ്സ്. അനുഭവങ്ങള്‍ പാളിച്ചകളിലൂടെ അഭിനയത്തിന്റെ അരങ്ങേറ്റം കുറിച്ച മമ്മൂട്ടി അഞ്ചര പതിറ്റാണ്ടായി മലയാളത്തിന്റെ വിസ്മയമായി തുടരുകയാണ്. ഇത്തവണത്തെ പിറന്നാളിന് മമ്മൂട്ടി ചെന്നൈയിലാണ്. ഇന്നലെ രാത്രി തന്നെ അദ്ദേഹത്തിന്റെ കൊച്ചിയിലെ വീടിന് മുന്നില്‍ ആരാധകര്‍ പിറന്നാള്‍ ആശംസകളുമായി തടിച്ചൂകൂടി. ആരാധകര്‍ക്ക് മുന്നില്‍ വീഡിയോ കോളിലൂടെ എത്തിയ പ്രിയതാരം ആശംസകള്‍ അറിയിക്കുകയും ചെയ്തു.

1998ല്‍ പദ്മശ്രീ പുരസ്‌കാരത്തിന് അര്‍ഹനായ മമ്മൂട്ടിയെ, 75-ാം പിറന്നാള്‍ വര്‍ഷത്തില്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. മികച്ച നടനുള്ള നാല് ദേശീയ അവാര്‍ഡുകള്‍, മികച്ച നടന്‍- മികച്ച രണ്ടാമത്തെ നടന്‍- പ്രത്യേക പരാമര്‍ശം ഉള്‍പ്പെടെ ഒന്‍പതു സംസ്ഥാന പുരസ്‌കാരങ്ങള്‍ എന്നിവയ്ക്കും അര്‍ഹനായി. കേരള, കാലിക്കറ്റ്, എം.ജി. യൂണിവേഴ്സിറ്റികള്‍ ഡി.ലിറ്റ് നല്‍കി ആദരിച്ചു. കേരളാ സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ കേരള പ്രഭ പുരസ്‌കാരത്തിനും അര്‍ഹനായി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix