Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചെന്ന കേസ്; വിശദീകരണവുമായി മുഹമ്മദ് റിയാസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സമർപ്പിച്ച നാമനിർദേശ പത്രികയിൽ നിർണായക വിവരങ്ങൾ മറച്ചുവെച്ചെന്ന പരാതിയിൽ വിശദീകരണവുമായി ബേപ്പൂർ എം.എൽ.എ. പി.എ. മുഹമ്മദ് റിയാസ്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഒരു വിവരവും മറച്ചുവെച്ചിട്ടില്ലെന്നും സത്യവാങ്മൂലം പൂർണമായും പൊതുരേഖയാണെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ റിയാസ് വ്യക്തമാക്കി. ഇക്കാര്യം ആർക്കും പരിശോധിച്ച് ബോധ്യപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.

കോടതി നേരിട്ട് ഹാജരാകാൻ നിർദേശിച്ചിട്ടില്ലെന്നും ഏതെങ്കിലും വ്യക്തി കോടതിയെ സമീപിക്കുമ്പോൾ എതിർകക്ഷിക്ക് നോട്ടീസ് നൽകുന്നത് സ്വാഭാവിക നടപടിക്രമമാണെന്നും റിയാസ് വ്യക്തമാക്കി. ഇതുവരെ തങ്ങൾക്ക് കോടതി നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നോട്ടീസ് ലഭിക്കുന്ന സാഹചര്യത്തിൽ അഭിഭാഷകൻ ഹാജരാകുന്നതാണ് സാധാരണ നടപടിക്രമമെന്നും അതിനായി നേരിട്ട് ഹാജരാകേണ്ടതില്ലെന്നും റിയാസ് വിശദീകരിച്ചു. കള്ളപരാതികളെയും വ്യാജവാർത്തകളെയും നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പരാതിയിൽ നടപടി സ്വീകരിച്ചത്. അഭിഭാഷകൻ നെയ്യാറ്റിൻകര നാഗരാജ് നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി. നേരത്തെ കീഴ്ക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കേസ് എടുക്കാനോ ഇടപെടാനോ തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ ജില്ലാ കോടതിയെ സമീപിച്ചത്.

തെരഞ്ഞെടുപ്പ് സമയത്ത് റിയാസ് സമർപ്പിച്ച നാമനിർദേശ പത്രികയിൽ ഭാര്യ വീണയുടെ സ്വത്ത് വിവരങ്ങളും കമ്പനി ബന്ധവും മറച്ചുവെച്ചെന്നാണ് നാഗരാജിന്റെ ആരോപണം. ഭാര്യയ്ക്ക് ഏതെങ്കിലും കമ്പനിയുമായി ബന്ധമുണ്ടെന്ന വിവരം റിയാസ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയില്ലെന്നും പരാതിയിൽ പറയുന്നു. വിവിധ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്ക് സി.എം.ആർ.എല്ലിൽ നിന്ന് പണം ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.

അതേസമയം, ആരോപണങ്ങൾ തള്ളിയ റിയാസ് സത്യവാങ്മൂലത്തിൽ യാതൊരു വിവരവും മറച്ചുവെച്ചിട്ടില്ലെന്ന നിലപാടിലാണ്. സംഭവത്തിൽ നിയമപരമായ നടപടികൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix