Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അധ്യാപകന്റെ മർദനം; 16കാരന്റെ കണ്ണിൽ രക്തം കട്ടപിടിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മൈസൂരു: കർണാടകയിലെ മൈസൂരുവിൽ അധ്യാപകന്റെ മർദനമേറ്റ് 16കാരനായ വിദ്യാർഥിയുടെ കണ്ണിൽ രക്തം കട്ടപിടിച്ചു. ക്രൂരമായ മർദനത്തിനിരയായ റെഹാൻ ഷെരീഫ് അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. മൈസൂരുവിലെ സെന്റ് ഫിലോമിനാസ് ഹൈസ്‌കൂളിലെ വിദ്യാർഥിയെ അതേ സ്‌കൂളിലെ അധ്യാപകനായ സുരേഷ് മർദിച്ചെന്നാണ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പറയുന്നത്.

സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞതിനെ തുടർന്ന് കുട്ടിയുടെ പിതാവ് വസീം ഷെരീഫ് നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മർദന വിവരം പുറത്തുപറഞ്ഞാൽ ടി.സി. നൽകി സ്‌കൂളിൽനിന്ന് പുറത്താക്കുമെന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ആരോപിക്കുന്നു.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത മൈസൂരു പൊലീസ് അന്വേഷണം ആരംഭിച്ചു. അധ്യാപകനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും മർദനത്തിന്റെ സാഹചര്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix