തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 95 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,145 രൂപയും ഒരു പവന് 1,13,160 രൂപയുമായി. ഇന്നലെ 22 കാരറ്റ് സ്വർണത്തിന് പവന് 880 രൂപ വർധിച്ചിരുന്നു. ഗ്രാമിന് 14,240 രൂപയും പവന് 1,13,920 രൂപയുമായിരുന്നു ഇന്നലെ വില.
അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലെ മാറ്റങ്ങളാണ് കേരളത്തിലെ വിലയിലും പ്രതിഫലിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 250 രൂപയും 10 ഗ്രാമിന് 2,500 രൂപയുമാണ് ഇന്നത്തെ വില.



