Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആഹാ… എന്നാൽ എനിക്കും പരീക്ഷിക്കണം! സോഷ്യൽ മീഡിയ കീഴടക്കി 80’s ട്രെൻഡ്, വിന്റേജ് ലുക്കിൽ ചെന്നിത്തലയും ശിവൻകുട്ടിയും; ഇതാ കിടിലൻ 80’s ട്രെൻഡ് പ്രോംപ്റ്റുകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും തുറന്നാൽ ഇപ്പോൾ എവിടെയും ഒരു ’80s വൈബ്’ മാത്രം! പഴയകാലത്തെ ഫാഷനും ഹെയർസ്റ്റൈലുമൊക്കെ സോഷ്യൽ മീഡിയയിൽ വീണ്ടും വലിയ ട്രെൻഡായി മാറിക്കഴിഞ്ഞു. ഫേസ്ബുക്കോ ഇൻസ്റ്റാ​ഗ്രാമോ തുറന്നാൽ എല്ലാവരും ഒരു 40 കൊല്ലം മുമ്പത്തെ സ്റ്റൈലിലാണ്. ട്രെൻഡിങ്ങായി പഴയകാലത്തെ ഫാഷനും സ്റ്റൈലും. എഐ ടൂളുകള്‍ ഉപയോഗിച്ച് ഇപ്പോഴത്തെ ചിത്രം നല്‍കി, പഴയ സ്‌റ്റൈലില്‍ മാറ്റിയെടുക്കുന്ന ട്രെന്‍ഡ് എല്ലാവരും ഏറ്റെടുത്തതോടെയാണ് ഇത്തരം ചിത്രങ്ങള്‍ വൈറലാകാന്‍ തുടങ്ങിയത്. ചാറ്റ്ജിപിടിയില്‍ നല്‍കുന്ന ‘What would I look like in the 80s?’ എന്ന പ്രോംപ്റ്റ് ആണ് ഇത്തരം വിന്റേജ് ചിത്രങ്ങള്‍ക്ക് പിന്നില്‍.

ഇപ്പോഴത്തെ ഒരു ഫോട്ടോ നല്‍കിയാല്‍, 80-കളിലെ സ്‌റ്റൈലില്‍ താന്‍ എങ്ങനെയുണ്ടാകുമായിരുന്നുവെന്ന് എഐയുടെ സഹായത്തോടെ പരീക്ഷിച്ചുനോക്കാം. അന്നത്തെ ഫാഷന്‍, ഹെയര്‍സ്‌റ്റൈല്‍, വസ്ത്രധാരണം, ഫോട്ടോഗ്രഫി സ്‌റ്റൈല്‍ എന്നിവയെല്ലാം ചേര്‍ത്താണ് ചിത്രത്തിന് 80s ലുക്ക് നല്‍കുന്നത്. ഇന്നത്തെ ഒരു ഫോട്ടോ എഐ ടൂളുകളിൽ അപ്‌ലോഡ് ചെയ്ത്, “What would I look like in the 80s?” എന്നോ അതുപോലെയുള്ള പ്രോംപ്റ്റുകളോ നൽകിയാൽ 80കളിലെ വസ്ത്രധാരണം, ഹെയർസ്റ്റൈൽ, പഴയകാല ഫോട്ടോഗ്രാഫി ശൈലി എന്നിവയോടെയുള്ള ചിത്രം ലഭിക്കും. 80 കളിലെ വാഹനങ്ങളുടെയും വസ്ത്രങ്ങളുടെയും സമൂഹപരിസരങ്ങളുടെയും പശ്ചാത്തലത്തിലാണ് എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഫോട്ടോകളിൽ മാറ്റം വരുത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത്.

ഓരോ കാലത്തും ഇത്തരത്തിൽ ഓരോ ട്രെൻഡുകൾ ലോകമെങ്ങും പരക്കും. എന്നാൽ ഇപ്പോഴത്തെ വിന്റേജ് ട്രെൻഡ് വളരെ കൂളായാണ് ആളുകൾ കാണുന്നത്, അതിന് പ്രധാന കാരണം, ഈ ലുക്കിൽ ഒട്ടുമിക്ക എല്ലാവരും അത്യാവശ്യം ​ഗ്ലാമറസാണ് എന്നത് തന്നെ. എല്ലാവരും ഒന്നിച്ച് എഐ ടൂളുകളിലേക്ക് ഓടിയതോടെ സൈറ്റുകൾ ക്രാഷ് ആവുകയും ചിലർക്കെങ്കിലും എറർ എന്ന നിരാശ നൽകുന്ന സന്ദേശം വരുകയും ചെയ്യുന്നുണ്ട്. വിഷമിക്കേണ്ട, കുറച്ച് കഴിഞ്ഞോ, അടുത്ത ദിവസമോ മറ്റൊരു ഡിവൈസിലൂടേയോ ഒന്നുകൂടി പരീക്ഷിച്ചാൽ മതി.

സംഭവം വൈറലായതോടെ ഒന്ന് പരീക്ഷിച്ച് നോക്കാൻ എല്ലാവർക്കും ആ​ഗ്രഹം തുടങ്ങി. സാധാരണക്കാരായ യുവാക്കൾക്കും ജെൻസികൾക്കുമൊപ്പം നിരവധി രാഷ്ട്രീയ നേതാക്കളും ചലച്ചിത്ര താരങ്ങളും ഈ റെട്രോ ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ തുടങ്ങിയതോടെ സം​ഗതി സോഷ്യൽ മീഡിയയിൽ നിറഞ്ഞു, പ്രത്യേകിച്ച് നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രീയ നേതാക്കളുടെ ഇത്തരം ചിത്രങ്ങൾ കാണുന്നവരിലും ചിരി പടർത്തുന്നതാണ്.

‘എന്നാൽ പിന്നെ ഞാനും’ എന്ന ക്യാപ്ഷനോടെയാണ് കോട്ടും സൺഗ്ലാസും ധരിച്ച ചിത്രം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പോസ്റ്റ് ചെയ്തത്. ‘ലേറ്റായാലും…’ എന്ന അടിക്കുറിപ്പോടെയാണ് ബിജെപി നേതാവ് കെ.സുരേന്ദ്രൻ ചിത്രം പോസ്റ്റ് ചെയ്തത്. ട്രെൻഡിനൊപ്പം ഞങ്ങളും എന്ന വരികളോടെ എ.എ.റഹിം എംപി ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു. എൺപതുകളിലെ യഥാർഥ ഫോട്ടോയാണ് മുൻ മന്ത്രി എം.കെ.മുനീറും മന്ത്രി ഷിബു ബേബിജോണും പങ്കുവച്ചത്. ‘ട്രെൻഡിനൊപ്പം നീങ്ങാൻ ഞങ്ങൾക്ക് എഐയ്ക്ക് പിന്നാലെ പോകേണ്ട കാര്യമില്ല.. ഞാനും ലാലുമൊക്കെ അന്നേ ട്രെൻഡിയാ…ഇതാ ഒരു റിയൽ 90’s ട്രെൻഡ്…’–എഐ അല്ലാത്ത പഴയ ചിത്രം പങ്കുവച്ച് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു.സിപിഎം നേതാവ് ആനാവൂർ നാഗപ്പനും മുൻ മന്ത്രി വി.ശിവൻകുട്ടിയും മന്ത്രി എൻ.ഷംസുദ്ദീനും മാത്യു കുഴൽ നാടൻ എംഎൽഎയും ഉൾപ്പെടെയുള്ളവർ ചിത്രങ്ങൾ പങ്കുവച്ചു.

ഇനി കുറച്ച് ദിവസം ഈ ട്രെൻഡായിരിക്കും സോഷ്യൽ മീഡിയയിലെങ്ങും. അത് കഴിഞ്ഞാൽ ഇത് എല്ലാവരും മറക്കും.. പതിയെ മറ്റൊരു ട്രെൻഡ് ഇതുപോലെ ജനങ്ങൾ ഏറ്റെടുക്കും. ഇതാ കുറച്ച് കിടിലൻ പ്രോംപ്റ്റുകൾ.

‘ What would I have looked like in the 80s? Transform this photo into an authentic 1980s look while keeping my facial features and identity unchanged. Add realistic 80s fashion, hairstyle, makeup and vintage photography aesthetics.’

ഇതോടെ ഫുള്‍ 80s വൈബ്! പഴയകാല ഫാഷനും വിന്റേജ് ഫോട്ടോ ലുക്കും ഒക്കെ ചേര്‍ന്നുള്ള ചിത്രം ലഭിക്കും.

വ്യത്യസ്ത റെട്രോ കാലഘട്ടങ്ങളിലെ ലുക്കുകള്‍ എഐ സഹായത്തോടെ പരീക്ഷിച്ചുനോക്കാം. മികച്ച പ്രോംപ്റ്റുകള്‍ ഇതാ

1990കളിലെ ഗ്രഞ്ച് ലുക്ക്

Prompt: ‘Recreate my photo in a 1990s aesthetic. Style me with classic 90s alternative fashion, casual denim or flannel textures, a nostalgic 90s hairstyle, and a slightly muted polaroid camera photo finish’

1970കളിലെ ഡിസ്‌കോ സ്‌റ്റൈല്‍

Prompt: ‘Transform my photo into a 1970s retro portrait. Give me a classic 70s disco look with wide-collar patterned shirts, voluminous retro hair, warm vintage color tones, and a grainy film photograph texture typical of the 1970s.’

1950കളിലെ റോക്ക് എന്‍ റോള്‍ ക്ലാസിക് ലുക്ക്

Prompt: ‘Convert my photo into a 1950s vintage portrait. Give me a classic mid-century look with retro fashion, vintage hairstyle, classic black-and-white or sepia tones, and an authentic old Hollywood photographic texture.’

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix