തിരുവനന്തപുരം: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട വിഷയത്തിൽ താൻ പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
താൻ വിമർശനത്തിന് അതീതനല്ലെന്നും തനിക്കെതിരായ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു. വിമർശകരുടെ ഭാഷ താൻ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിമർശനങ്ങൾ എങ്ങനെയുള്ളതാണെന്ന് പൊതുസമൂഹം വിലയിരുത്തട്ടെയെന്നും വി ഡി സതീശൻ പറഞ്ഞു.


