Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘EDയെ രാഷ്ട്രീയമായി നേരിടാൻ തന്നെയാണ് തീരുമാനം’; കരുവന്നൂർ വിഷയം പരാമർശിച്ച് പിണറായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെങ്ങന്നൂർ: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്നത് രാഷ്ട്രീയ നീക്കങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കരുവന്നൂർ ബാങ്കിലെ അഴിമതിയുമായി ബന്ധപ്പെട്ട ഇടപെടൽ ചൂണ്ടിക്കാട്ടിയായിരുന്നു പിണറായിയുടെ പ്രതികരണം. രാഷ്ട്രീയമായ നീക്കങ്ങൾ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. എക്‌സാലോജിക്-സിഎംആർഎൽ ഇടപാടിൽ പിണറായി വിജയൻ അഴിമതി നടത്തിയെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം ഇഡി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

ചെങ്ങന്നൂരിൽ നടന്ന പരിപാടിയിൽ ഇഡി നൽകിയ കത്തിനെ കുറിച്ചോ കേസിനെ കുറിച്ചോ പിണറായി പ്രതികരിച്ചില്ല. കരുവന്നൂരിനെ ചാരിയായിരുന്നു ഇഡിക്കെതിരായ പിണറായിയുടെ വിമർശനം. സ്ഥാപനത്തിൽ അഴിമതി നടത്തിയവരെ കണ്ടെത്തുകയും അവർക്കെതിരെയുള്ള നടപടി സ്വീകരിക്കുകയും ചെയ്തപ്പോഴാണ് ഇഡി വരുന്നത്. അത്തരത്തിലുള്ള ചിലരെ ഇഡി സ്വാധീനിച്ച് അവരെ മാപ്പു സാക്ഷിയാക്കി. ഇഡിയോ അവരെ പിന്നിൽനിന്ന് നയിക്കുന്നവരോ മനസ്സിൽ കാണുന്ന കാര്യങ്ങൾ ഈ പറയുന്ന ആളുകൾ പറയണം. കേരളത്തിലെ സഹകരണ മേഖലയാകെ അഴിമതിയുടെ കേന്ദ്രമാണെന്ന് പ്രചരിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയത്’ പിണറായി പറഞ്ഞു.

തൃശ്ശൂർ ജില്ലയിൽ സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിമാരായി വന്നവരെല്ലാം പ്രതികളാക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. ഏജൻസികൾ നടത്തുന്ന ഇത്തരം രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും പിണറായി പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix