അമ്മാൻ: ജോർദാനിലെ യുഎസ് വ്യോമതാവളത്തിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ അമേരിക്കയുടെ നിരവധി സൈനിക വിമാനങ്ങൾ തകർന്നു. എട്ടോളം എഫ്-15 കേടുപാടുകൾ സംഭവിക്കുകയും ‘വാർത്തോഗ്’ (Warthog) എന്നറിയപ്പെടുന്ന ഒരു എ-10 തണ്ടർബോൾട്ട് (A-10 Thunderbolt) വിമാനം പൂർണമായും തകരുകയും ചെയ്തു.
പിന്നാലെ അമേരിക്ക ഇറാനിലേക്ക് 30 ലധികം മിസൈലുകൾ തൊടുത്തതോടെ യുദ്ധം വീണ്ടും രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം അഞ്ചോളം ഇറാനിയൻ ടാങ്കറുകൾ അമേരിക്ക ആക്രമിച്ചിരുന്നു. ഇതിന്റെ പ്രത്യാക്രമണമായാണ് ജോർദാനിൽ ഇറാൻ വ്യോമാക്രമണം നടത്തിയത്.
അതേസമയം, ഈ ആക്രമണങ്ങൾക്ക് നടുവിലും യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്നാണ് ട്രംപ് പറയുന്നത്. ഇറാൻ യുദ്ധം ഇപ്പോൾ ഏഴാം മാസത്തിലേക്ക് കടന്നിട്ടും സമാധാനത്തിന്റെ യാതൊരു ലക്ഷണവും മേഖലയിൽ നിന്നും ഉയരുന്നില്ല.













