തിരുവനന്തപുരം: മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിയെ പരിഹസിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ദീർഘകാല വൈദ്യുതി കരാറുകൾ നഷ്ടമായത് ഏകോപനത്തിന്റെ കുറവ് കാരണമാകാമെന്ന് സണ്ണി ജോസഫ് പറഞ്ഞു.
വൈദ്യുതി വകുപ്പിൽ ഏകോപനമില്ലെന്ന് ചൂണ്ടിക്കാട്ടിയ കൃഷ്ണൻ കുട്ടിക്ക് നന്ദിയും മന്ത്രി അറിയിച്ചു. കെഎസ്ഇബി മാനേജ്മെന്റ്, മന്ത്രിയുടെ ഓഫീസ്, റെഗുലേറ്ററി കമ്മീഷൻ എന്നിവ തമ്മിൽ ഏകോപനമില്ലെന്നും ഇത് വൈദ്യുതി വകുപ്പിലെ ഗുരുതര വീഴ്ചയാണെന്നും കൃഷ്ണൻ കുട്ടി നേരത്തെ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സണ്ണി ജോസഫിന്റെ പ്രതികരണം. വൈദ്യുതി പ്രതിസന്ധി വേഗത്തിൽ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.


