Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വൈദ്യുതി നിയന്ത്രണം; ഇന്ന് മുതല്‍ മുന്നറിയിപ്പ് നല്‍കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി വേഗത്തിൽ പരിഹരിക്കാൻ ശ്രമം തുടരുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിന് ഇന്ന് മുതൽ മുന്നറിയിപ്പ് നൽകുമെന്നും ഇതിനാവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ദീർഘകാല വൈദ്യുതി കരാർ നഷ്ടപ്പെട്ടത് സർക്കാരിന്റെ ഏകോപനക്കുറവ് മൂലമാണെന്നും മന്ത്രി വിമർശിച്ചു. ചിറയിൻകീഴ് കയ്യാങ്കളിയുമായി ബന്ധപ്പെട്ട വിഷയത്തിൽ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കിയിരിക്കുകയാണ്. പലയിടത്തും മുന്നറിയിപ്പില്ലാതെ രാത്രികാലങ്ങളിൽ പലതവണ വൈദ്യുതി മുടങ്ങുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

കൊല്ലം തെന്മല ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന് മുന്നിൽ ഡിവൈഎഫ്ഐ കാൻഡിൽ ലൈറ്റ് ഡിന്നർ സംഘടിപ്പിച്ച് പ്രതിഷേധിച്ചു. ഇടമൺ–തെന്മല മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

അതേസമയം, വൈദ്യുതി പ്രതിസന്ധി ഈ മാസം 15നുള്ളിൽ പരിഹരിക്കാനാകുമെന്ന മുഖ്യമന്ത്രിയുടെ വാദത്തെ കെഎസ്ഇബി തള്ളി. സെപ്റ്റംബർ മാസത്തിലും പ്രതിസന്ധി രൂക്ഷമായി തുടരുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. 15നുള്ളിൽ പ്രതിസന്ധിക്ക് പൂർണ പരിഹാരം കണ്ടെത്താനാകില്ലെന്നും ബോർഡ് വ്യക്തമാക്കി.

വൈദ്യുതി ഉപയോഗം വർധിച്ചതോടെ ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. പീക്ക് സമയത്ത് ഏകദേശം 1000 മെഗാവാട്ടിന്റെ കുറവ് നേരിടുന്നുണ്ട്. ഇത് മറികടക്കാൻ ഈ മാസം അവസാനം വരെ കാത്തിരിക്കേണ്ടിവരുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.

മഴ ലഭിച്ചാൽ ആഭ്യന്തര വൈദ്യുതി ഉൽപാദനത്തിൽ നേരിയ വർധനയുണ്ടാക്കി പ്രതിസന്ധിക്ക് ആശ്വാസം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. മറ്റ് സംസ്ഥാനങ്ങളിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാതെ ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകില്ലെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടി.

പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണം തുടരുമെന്നും ഉപഭോക്താക്കൾ സഹകരിക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു. പവർകട്ട് സംബന്ധിച്ച് ഉപഭോക്താക്കൾക്ക് മുൻകൂട്ടി അറിയിപ്പ് നൽകാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. അമിതമായ വൈദ്യുതി ഉപയോഗം ഒഴിവാക്കണമെന്നും ബോർഡ് നിർദേശിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix