Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സിഎംആര്‍എല്‍-എക്സാലോജിക്ക് കേസ്; ഇഡി ശുപാര്‍ശയില്‍ നിയമോപദേശം തേടിയ ശേഷം നടപടി: സണ്ണി ജോസഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ചിറയിൻകീഴ് കയ്യാങ്കളി വിവാദത്തിൽ ധൃതിപിടിച്ച് നടപടി സ്വീകരിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അന്വേഷണ സമിതി റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വിശദമായി പരിശോധിച്ചശേഷം മാത്രമേ തുടർനടപടി സ്വീകരിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

സിഎംആർഎൽ–എക്‌സാലോജിക് കേസിൽ പിണറായി വിജയനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഇഡി ശുപാർശയിലും തിടുക്കത്തിൽ നടപടി സ്വീകരിക്കില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. വിഷയത്തിലെ നിയമവശങ്ങൾ വിശദമായി പരിശോധിക്കും. നിയമനടപടി സ്വീകരിക്കണമെന്ന കെപിസിസിയുടെ അഭിപ്രായവും യോഗത്തിൽ ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ സിപിഐഎം നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും സണ്ണി ജോസഫ് ആരോപിച്ചു.

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി. കോൺഗ്രസ് മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടായിരിക്കും നിലപാട് സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി യോഗത്തിൽ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയും ചർച്ചയായി. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ മുതിർന്ന നേതാക്കൾക്ക് ചുമതല നൽകാനും തീരുമാനിച്ചു. കോൺഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങൾക്കൊപ്പം ഘടകകക്ഷികൾ മത്സരിക്കുന്ന മണ്ഡലങ്ങളിലും നേതാക്കൾക്ക് ചുമതല നൽകും.

കസ്തൂരിരംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയത്തിലും ഇടപെടൽ നടത്തുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. പരിസ്ഥിതി ലോല പ്രദേശങ്ങളിൽനിന്ന് കൃഷിയിടങ്ങളും ജനവാസ മേഖലകളും ഒഴിവാക്കുന്നതിനായി സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാലക്കാട് റെയിൽവേ ഡിവിഷൻ വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനും കെപിസിസി തീരുമാനിച്ചിട്ടുണ്ട്. എംപിമാരുടെ നേതൃത്വത്തിൽ തുടർ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബോർഡ്–കോർപ്പറേഷൻ നിയമനങ്ങൾക്ക് മാർഗരേഖ ഉടൻ തയ്യാറാക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി, ഓപ്പറേഷൻ തൂഫാൻ, ഓണാഘോഷങ്ങളുടെ വിജയം തുടങ്ങിയ വിഷയങ്ങളും കെപിസിസി യോഗത്തിൽ ചർച്ചയായി.

പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പോഷക സംഘടനകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനുമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix