Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: വിവിധ സാമ്പത്തിക സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിസ്‌ ഫിനാൻഷ്യൽ തയ്യാറാക്കിയ വിസ്‌ ഫിനാൻഷ്യൽ ആപ്പ് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026-ൽ പുറത്തിറക്കി.

ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലായി 360-ലധികം ശാഖകളും 50 ലക്ഷത്തിലധികം ഉപഭോക്താക്കളുമുള്ള വിസ്‌ മണിയുടെ സേവനശൃംഖലയും വിശ്വാസ്യതയും വിസ്‌ ഫിനാൻഷ്യലിന്റെ സാങ്കേതികവിദ്യയും സംയോജിപ്പിച്ചാണ് ഈ ആപ്പ് പ്രവർത്തിക്കുന്നത്.

രാജ്യത്തിനകത്തും വിദേശത്തേക്കും പണമയക്കൽ, വിദേശനാണ്യ വിനിമയം, മൾട്ടി-കറൻസി പ്രീപെയ്ഡ് കാർഡുകൾ. വായ്പാ സൗകര്യങ്ങൾ, ആഗോള ഉപയോക്താക്കൾക്കായി ഇന്ത്യയിലേക്കുള്ള യുപിഐ സേവനങ്ങൾ. ബിൽ പേയ്‌മെന്റുകൾ, മൊബൈൽ റീചാർജ്, ട്രാവൽ-വിസ സേവനങ്ങൾ എന്നിവയാണ് ആപ്പിലൂടെ ലഭിക്കുന്ന പ്രധാന സേവനങ്ങൾ.

വിവിധ ആപ്പുകളെയും പ്ലാറ്റ്‌ഫോമുകളെയും തമ്മിൽ പരസ്പരം ബന്ധിപ്പിച്ചു പ്രവർത്തിപ്പിക്കുന്ന സ്വിച്ച് എന്ന സാങ്കേതിക സംവിധാനമാണ് ആപ്പിലെ മറ്റൊരു പ്രധാന സവിശേഷത. യുഎസ്, യുഎഇ, ഇന്ത്യ എന്നിവിടങ്ങളിലെ ആപ്പുകളെയും മറ്റ് തേർഡ്-പാർട്ടി വാലറ്റുകളെയും സാമ്പത്തിക പ്ലാറ്റ്‌ഫോമുകളെയും പരസ്പരം ബന്ധിപ്പിക്കാനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വിസ്‌ വിവിധ സാമ്പത്തിക സേവനങ്ങൾ ഉൾക്കൊള്ളുന്ന ശൃംഖലയിൽ തടസ്സങ്ങളില്ലാതെ പണം കൈമാറാൻ സ്വിച്ച് സംവിധാനത്തിലൂടെ സാധിക്കും. കമ്പനിയുടെ സ്വന്തം പേഔട്ട് ശൃംഖല വഴി 80-ലധികം രാജ്യങ്ങളിലേക്ക് പണമയക്കാനും ഇതിലൂടെ കഴിയും.

വിസ്‌ ഫിനാൻഷ്യലിന്റെ യുഎസ്, യുഎഇ പ്ലാറ്റ്‌ഫോമുകളെ ഇന്ത്യയിലെ യുപിഐ സംവിധാനവുമായി ബന്ധിപ്പിച്ച് തത്സമയ പണമിടപാടുകൾ നടത്താൻ ഇത് സഹായിക്കുന്നു. കൂടാതെ യുപിഐ വൺ വേൾഡ് പദ്ധതി വഴി അന്താരാഷ്ട്ര സന്ദർശകർക്കും നിബന്ധനകൾക്ക് വിധേയമായി ഇന്ത്യയിൽ പണരഹിത ഇടപാടുകൾ നടത്താനാകും.

പരസ്പരം ബന്ധിപ്പിക്കപ്പെട്ട ഒരു സാമ്പത്തിക ശൃംഖല നിർമ്മിക്കുന്നതിലെ നിർണായക നാഴികക്കല്ലാണ് ഈ ആപ്പെന്ന് വിസ്‌ ഫിനാൻഷ്യൽ സ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ അമീർ നഗാമി പറഞ്ഞു. പേയ്‌മെന്റുകൾ, വാലറ്റുകൾ, രാജ്യാന്തര പണമിടപാടുകൾ എന്നിവ സ്വിച്ച് വഴി സംയോജിപ്പിച്ച് ഉപഭോക്താക്കൾക്കും പങ്കാളികൾക്കും കൂടുതൽ വേഗത്തിൽ സേവനങ്ങൾ നൽകാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മികച്ച സേവനങ്ങളിലൂടെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കാൻ വിസ്‌മണിയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് വിസ്‌ ഫിനാൻഷ്യലിന്റെ വിസ്‌മണി ഇന്ത്യ ഡയറക്ടർ ആൻഡ് സിഇഒ കൃഷ്ണൻ ആർ അഭിപ്രായപ്പെട്ടു. വിസ്‌ ഫിനാൻഷ്യലിന്റെ ഡിജിറ്റൽ സംവിധാനങ്ങളും വിസ്‌മണിയുടെ രാജ്യവ്യാപകമായുള്ള ശൃംഖലയും ചേരുമ്പോൾ ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ സാമ്പത്തിക സേവനങ്ങൾ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാന ആഗോള ധനകാര്യ മേഖലകളിലെ ഉപഭോക്താക്കളെയും ബിസിനസുകളെയും ബന്ധിപ്പിക്കുന്ന ഒരു സംയോജിത പ്ലാറ്റ്‌ഫോം ലഭ്യമാക്കാനുള്ള വിസ്‌ ഫിനാൻഷ്യലിന്റെ തന്ത്രപ്രധാനമായ നീക്കങ്ങളുടെ ഭാഗമായാണ് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ വിസ്‌ ഫിനാൻഷ്യൽ ആപ്പ് പുറത്തിറക്കിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix