Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രാജ്യത്ത് ആദ്യമായി വയോജന സൗഹൃദ ഓഫീസ് സര്‍ട്ടിഫിക്കേഷനുമായി കേരളം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വയോജന സൗഹൃദ ഓഫീസുകൾക്ക് സർട്ടിഫിക്കേഷൻ ഏർപ്പെടുത്തി കേരളം. രാജ്യത്ത് ആദ്യമായാണ് സർക്കാർ ഓഫീസുകൾക്കും അർധസർക്കാർ സ്ഥാപനങ്ങൾക്കും വയോജന സൗഹൃദ ഓഫീസിനുള്ള പ്രത്യേക സർട്ടിഫിക്കേഷൻ നടപ്പാക്കുന്നത്. ഗോൾഡ്, സിൽവർ, ബ്രോൺസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് പദവി നൽകുക.

വില്ലേജ്, താലൂക്ക് ഓഫീസുകൾ, ആശുപത്രികൾ, ബാങ്കുകൾ, ഗതാഗത കൗണ്ടറുകൾ തുടങ്ങിയ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. വയോജനങ്ങളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച വയോജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

സർക്കാർ ഓഫീസുകളിലെത്തുന്ന മുതിർന്ന പൗരന്മാർ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പ്രത്യേക ക്യൂ ഇല്ലാത്തത്, ചെറിയ അക്ഷരങ്ങളിലുള്ള അപേക്ഷാ ഫോമുകൾ, കൈവരിയില്ലാത്ത പടികൾ തുടങ്ങിയ പ്രശ്നങ്ങൾ വയോജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്.

വയോജന സൗഹൃദ ഓഫീസുകൾ അഞ്ച് മേഖലകളിലായാണ് വിലയിരുത്തുക. കെട്ടിടത്തിലേക്കുള്ള പ്രവേശനത്തിന് 30 ശതമാനം, വിവിധ സേവനങ്ങൾക്ക് 25 ശതമാനം, ജീവനക്കാരുടെ പെരുമാറ്റത്തിന് 20 ശതമാനം, വിവരാവകാശവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾക്ക് 15 ശതമാനം, വയോജനങ്ങളുടെ പങ്കാളിത്തത്തിന് 10 ശതമാനം എന്നിങ്ങനെയാണ് സ്‌കോർ നിശ്ചയിച്ചിരിക്കുന്നത്.

പടികളില്ലാത്ത പ്രവേശനം, താഴത്തെ നിലയിൽ ശൗചാലയ സൗകര്യം, പ്രത്യേക ക്യൂ, വയോജന സേവനങ്ങൾക്ക് പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥൻ തുടങ്ങിയീസുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനായി സ്‌ക്രീനിങ് ബോഡിയെയും നിയോഗിക്കും. സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട രജിസ്ട്രി വയോജനക്ഷേമ വകുപ്പിന് കീഴിലെ നോഡൽ സെല്ലിലായിരിക്കും.

ഓഫീസുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനായി സ്‌ക്രീനിങ് ബോഡിയെയും നിയോഗിക്കും. സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട രജിസ്ട്രി വയോജനക്ഷേമ വകുപ്പിന് കീഴിലെ നോഡൽ സെല്ലിലായിരിക്കും കൈകാര്യം ചെയ്യുക. സർട്ടിഫിക്കറ്റുകൾ നിശ്ചിത കാലയളവിന് ശേഷം പുതുക്കുകയും വേണം.

സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയായിരിക്കും സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും മറ്റ് നടപടികളും നിശ്ചയിക്കുക. കേരളത്തിൽ വയോധികരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ വയോജന സൗഹൃദ സേവന സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix