Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തകര്‍ത്തുകളയാമെന്ന ദുര്‍മോഹം വേണ്ട; അത്തരക്കാരോട് സഹതാപം മാത്രം: പിണറായി വിജയന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് എൽഡിഎഫിനെയും സിപിഐഎമ്മിനെയും തകർക്കാമെന്ന ദുര്‍മോഹം വേണ്ടെന്ന് പിണറായി വിജയൻ. പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുന്നവരോട് സഹതാപം മാത്രമാണ് രേഖപ്പെടുത്താനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിപരമായ വിഷയങ്ങൾ വാർത്താസമ്മേളനം നടത്തി വിശദീകരിക്കുന്ന പതിവില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്തും അതിന് മുമ്പും ശേഷവും പലതരത്തിലുള്ള ആക്രമണങ്ങൾ നേരിട്ടിട്ടുണ്ട്. എന്നാൽ അവയെല്ലാം വ്യക്തിയെ ലക്ഷ്യമിട്ടുള്ളതല്ലെന്നും പ്രസ്ഥാനത്തിനെതിരെയുള്ളതാണെന്ന തിരിച്ചറിവോടെയാണ് പ്രതിരോധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രം പരിശോധിച്ചാൽ ഇത്തരം ആക്രമണങ്ങൾക്കൊന്നും സിപിഐഎമ്മിനെയോ പ്രസ്ഥാനത്തെയോ തളർത്താനായിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു. “ഇനിയും ഈ പ്രസ്ഥാനത്തെ തകർത്തുകളയാമെന്ന ദുര്‍മോഹമുണ്ടെങ്കിൽ സഹതാപം രേഖപ്പെടുത്താനേ കഴിയൂ. അതിജീവിച്ച് മുന്നോട്ട് പോകും” എന്നും അദ്ദേഹം വ്യക്തമാക്കി.

2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതുമുതൽ ശക്തമായ ആക്രമണങ്ങൾ നേരിട്ടതായി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയെന്ന നിലയിലും തനിക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. കോവിഡ് കാലത്ത് പോലും സർക്കാരിനെ അസ്ഥിരപ്പെടുത്തുന്ന തരത്തിലുള്ള ഇടപെടലുകൾ ഉണ്ടായതായി അദ്ദേഹം ആരോപിച്ചു.

ഡാറ്റ ചോർച്ച, ബിരിയാണി ചെമ്പിലെ സ്വർണം കടത്തൽ തുടങ്ങിയ ആരോപണങ്ങൾ എത്രത്തോളം ഹീനമായിരുന്നുവെന്ന് പിന്നീട് വ്യക്തമായെന്നും പിണറായി വിജയൻ പറഞ്ഞു. നിലവിലെ ആരോപണത്തിൽ വിശദീകരണം നൽകാൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ആരോപണവും നിയമത്തിന് മുന്നിൽ നിലനിന്നില്ലെന്നും ജനങ്ങൾ അവയെ തള്ളിക്കളഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2021ൽ ചരിത്രത്തിലാദ്യമായി എൽഡിഎഫിന് തുടർഭരണം ലഭിച്ചത് ഇത്തരം ആരോപണങ്ങളെ ജനങ്ങൾ തള്ളിക്കളഞ്ഞതിന്റെ തെളിവാണെന്നും പിണറായി വിജയൻ പറഞ്ഞു. തുടർന്ന് എൽഡിഎഫിനെയും സിപിഐഎമ്മിനെയും തകർക്കുക എന്ന ലക്ഷ്യത്തോടെ സംഘടിത ആക്രമണം നടന്നതായും അദ്ദേഹം ആരോപിച്ചു.

സർക്കാരിനെതിരായ നീക്കങ്ങളിൽ ബിജെപിയും കോൺഗ്രസും കൈകോർത്തുവെന്നും പിണറായി വിജയൻ ആരോപിച്ചു. 2021ൽ എല്ലാ വലതുപക്ഷ ശക്തികളും എൽഡിഎഫിനെതിരെ സംഘടിത ആക്രമണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലും ബിജെപിയും കോൺഗ്രസും സംയുക്തമായി നീങ്ങുന്നുണ്ടോയെന്ന സംശയം ഉയരുന്ന സാഹചര്യമാണുള്ളതെന്നും പിണറായി വിജയൻ പറഞ്ഞു. യുഡിഎഫിന്റെ സഹകരണത്തോടെ ബിജെപി സർക്കാർ ആക്രമണം നടത്തുകയായിരുന്നുവെന്നും ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പങ്കാളിത്തം ആവശ്യപ്പെടുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയെന്നും അദ്ദേഹം ആരോപിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix