കൊല്ലം: തീവണ്ടിയാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ടിക്കറ്റ് പരിശോധകനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. നേത്രാവതി എക്സ്പ്രസിലെ ടിക്കറ്റ് പരിശോധകനായ കൊല്ലം കടയ്ക്കൽ ഷീന മന്ദിരത്തിൽ ഷിജുവിനെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെ നേത്രാവതി എക്സ്പ്രസിലെ എ.സി. കോച്ചിൽ യാത്ര ചെയ്തിരുന്ന യുവതിയെ ഇയാൾ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഭർത്താവിനൊപ്പം യാത്ര ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിനിയാണ് പരാതി നൽകിയത്.
എസ്.ഐ. അനിൽ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷിജുവിനെ പിടികൂടിയത്. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം തുടരുകയാണ്.













