Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശബരിമല പാതകളുടെ വികസനത്തിന് 550 കോടി; സീസണ് മുമ്പേ പണി പൂര്‍ത്തിയാക്കും; മന്ത്രി പി കെ ബഷീര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശബരിമല പാതകളുടെ വികസനത്തിനായി 550 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രി പി കെ ബഷീറും നടത്തിയ ചർച്ചയെ തുടർന്നാണ് പാക്കേജ് പ്രഖ്യാപിച്ചത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ആദ്യമായാണ് ഒറ്റത്തവണയായി ഇത്രയും വലിയ തുക ശബരിമല പാതകൾക്കായി അനുവദിക്കുന്നത്.

തീർത്ഥാടന സീസണിന് മുമ്പ് റോഡുകളുടെ സമഗ്ര വികസനവും അറ്റകുറ്റപ്പണികളും പൂർത്തിയാക്കുമെന്ന് മന്ത്രി പി കെ ബഷീർ അറിയിച്ചു. റോഡ് അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണത്തിനും തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് പാക്കേജിൽ പ്രധാനമായും തുക വിനിയോഗിക്കുക.

നിലയ്ക്കലിലും പമ്പയിലും ശബരിമല ദേവസ്വം നേരത്തെ നടത്തിയിരുന്ന പ്രവൃത്തികൾ പൊതുമരാമത്ത് വകുപ്പിന് കൈമാറി. ഇതിനായി 15 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2021 മുതൽ ശബരിമല റോഡുകളുടെ പരിപാലനത്തിൽ പല കാരണങ്ങളാൽ വീഴ്ചകൾ ഉണ്ടായെന്നും മുൻ സീസണുകളിൽ കൃത്യമായ അറ്റകുറ്റപ്പണികൾ നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

പൂർത്തിയാകാതെ കിടക്കുന്ന പ്രവൃത്തികൾക്ക് മുൻഗണന നൽകി അടിയന്തരമായി പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അപകടസാധ്യതയുള്ള മേഖലകളിൽ ക്രാഷ് ബാരിയറുകൾ, സ്പീഡ് ബ്രേക്കറുകൾ, റിഫ്ലക്ടറുകൾ, സൈൻബോർഡുകൾ എന്നിവ സ്ഥാപിക്കും. റോഡിന്റെ ഇരുവശങ്ങളിലെയും കാഴ്ച മറയ്ക്കുന്ന മരച്ചെടികൾ നീക്കം ചെയ്യുന്നതിനും നിർദേശമുണ്ട്.

ശബരിമല മേഖലയിലെ സർക്കാർ റെസ്റ്റ് ഹൗസുകളുടെ നവീകരണവും അറ്റകുറ്റപ്പണികളും മണ്ഡല സീസണിന് മുമ്പ് പൂർത്തിയാക്കും. മറ്റ് വകുപ്പുകളുമായി ഏകോപിപ്പിച്ച് പ്രവൃത്തികളുടെ പുരോഗതി നിരന്തരം വിലയിരുത്തുമെന്നും മന്ത്രി അറിയിച്ചു.

എല്ലാ നിർമാണ പ്രവൃത്തികളും ഗുണനിലവാര പരിശോധനയും സുരക്ഷാ ക്രമീകരണങ്ങളുടെ പരിശോധനയും അടുത്ത രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ശബരിമലയുടെ പ്രാധാന്യം കണക്കിലെടുത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് മുൻഗണന നൽകുമെന്നും ഇക്കാര്യത്തിൽ വീഴ്ച അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix