Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇന്നും കരുതിക്കോ മെഴുകുതിരി; വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് അറിയിച്ച് KSEB

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്ന് കെഎസ്ഇബി. പവർ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്തതും ഗ്രിഡ് ഫ്രീക്വൻസി കുറയുന്നതുമാണ് പ്രധാന കാരണം.

ഇന്ന് വൈകിട്ട് 6.15 മുതൽ അർധരാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.

എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിൽ തുടരാൻ കാരണമായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ പീക്ക് ഡിമാൻഡ് 5496 മെഗാവാട്ട് രേഖപ്പെടുത്തി. സാധാരണ വേനൽക്കാലത്ത് രേഖപ്പെടുത്തുന്ന ഡിമാൻഡിന് സമാനമായ നിലയാണിത്. മുൻ വർഷങ്ങളിലെ സെപ്റ്റംബർ മാസത്തെ ഉപഭോഗവുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 1200 മെഗാവാട്ടിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

ഉയർന്ന വൈദ്യുതി ഉപഭോഗം കാരണം ഇന്ന് മുൻ ദിവസങ്ങളെ അപേക്ഷിച്ച് 700 മുതൽ 900 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും കെഎസ്ഇബി വ്യക്തമാക്കി.

രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതോടെ പവർ എക്‌സ്‌ചേഞ്ച് വഴി ലഭിക്കുന്ന വൈദ്യുതിയുടെ ലഭ്യതയിലും കുറവുണ്ടായിട്ടുണ്ട്. ദേശീയതലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ച 12,000 മെഗാവാട്ടിന്റെ കുറവ് പൂർണമായി പരിഹരിക്കാത്ത സാഹചര്യവും തുടരുകയാണ്. സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനുകളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിലും അപ്രതീക്ഷിത കുറവ് ഉണ്ടായിട്ടുണ്ട്.

അതേസമയം, ദേശീയതലത്തിൽ കാറ്റാടി നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ഉൽപാദനം കുറയുകയും വൈദ്യുതി ആവശ്യകത ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ ലഭ്യത ഇനിയും കുറയാൻ സാധ്യതയുണ്ടെന്ന് ദേശീയ ലോഡ് ഡെസ്പാച്ച് സെന്റർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മധ്യപ്രദേശിൽ നിന്ന് സ്വാപ്പ് വ്യവസ്ഥയിൽ ലഭിച്ചിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്നും ലഭ്യമല്ലാത്തതിനാൽ, സംസ്ഥാനത്തിന് അധികമായി 200 മെഗാവാട്ടിന്റെ കുറവ് കൂടി നേരിടേണ്ടിവരുന്നുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix