Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തമിഴ്‌നാട്: ഭൂമി സംബന്ധമായ രേഖകൾ ലഭിക്കാൻ അപേക്ഷ നൽകിയ കർഷകനോട് മീൻകറിയും ഊണും കൈക്കൂലിയായി ആവശ്യപ്പെട്ട വില്ലേജ് ഓഫീസറെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. തമിഴ്നാട്ടിലെ കരൂർ കൃഷ്ണനാരായണപുരം ദേവർമല വില്ലേജ് ഓഫീസർ കാർത്തിക്കിനെതിരെയാണ് നടപടി.

കൃഷിഭൂമിയുടെ പട്ടയം ലഭിക്കുന്നതിനായി കർഷകൻ വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയപ്പോഴായിരുന്നു സംഭവം. അപേക്ഷയിൽ വേഗത്തിൽ നടപടിയെടുത്ത് പട്ടയം അനുവദിക്കണമെങ്കിൽ വീട്ടിൽ പാകം ചെയ്ത മീൻകറിയും ഊണും എത്തിച്ചുനൽകണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടെന്നാണ് പരാതി.

വീട്ടിൽ പാകം ചെയ്ത ഭക്ഷണം നൽകാൻ കഴിയില്ലെങ്കിൽ സമീപത്തെ കടയിൽനിന്ന് മീൻകറി വാങ്ങി എത്തിച്ചാലും രേഖകൾ ശരിയാക്കി നൽകാമെന്നും ഉദ്യോഗസ്ഥൻ കർഷകനോട് പറഞ്ഞതായി പരാതിയിൽ വ്യക്തമാക്കുന്നു.

ഉദ്യോഗസ്ഥന്റെ ആവശ്യം കർഷകൻ ഫോണിൽ റെക്കോർഡ് ചെയ്ത് മുതിർന്ന ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക പരിശോധനയ്ക്ക് പിന്നാലെയാണ് വില്ലേജ് ഓഫീസർ കാർത്തിക്കിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix