Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബൈക്കപകടത്തിൽ കാലിക്കറ്റ് എഫ്‌സി താരം റിജോൺ ജോസിന് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കാലിക്കറ്റ് എഫ്‌സി ഫുട്‌ബോൾ താരം റിജോൺ ജോസിന് ബൈക്കപകടത്തിൽ ദാരുണാന്ത്യം. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിന് സമീപമുണ്ടായ അപകടത്തിലാണ് തൃശൂർ സ്വദേശി റിജോൺ ജോസ് മരിച്ചത്. സഹതാരം ഗനി അഹമ്മദ് നിഗമിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. റിജോണും ഗനി അഹമ്മദ് നിഗവും സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും റിജോൺ ജോസിന്റെ ജീവൻ രക്ഷിക്കാനായില്ല.

സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്‌സിയുടെ പ്രതിരോധ താരമായിരുന്നു റിജോൺ ജോസ്. ഫോഴ്‌സ കൊച്ചി, എഫ്‌സി കേരള എന്നീ ക്ലബുകൾക്കായും താരം കളിച്ചിട്ടുണ്ട്. സഹതാരം ഗനി അഹമ്മദ് നിഗം കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ കേരളത്തിനായി കളിച്ച താരമാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

One thought on “ബൈക്കപകടത്തിൽ കാലിക്കറ്റ് എഫ്‌സി താരം റിജോൺ ജോസിന് ദാരുണാന്ത്യം

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix