വാഷിങ്ടൺ: പശ്ചിമേഷ്യയിൽ വീണ്ടും സ്ഥിതിഗതികൾ ഗുരുതരമാകുന്നു. ഇറാൻ മുന്നോട്ടുവെച്ച ഏഴിന ഉപാധികൾ തള്ളിക്കളഞ്ഞ ട്രംപ്, പുതിയ കരാറിലെത്തിയില്ലെങ്കിൽ ഇറാനെ പൂർണമായും തകർക്കുകയോ അല്ലെങ്കിൽ സാമ്പത്തികമായി തകരാൻ വിടുകയോ ചെയ്യുമെന്ന് വ്യക്തമാക്കി. ഇറാനെ സൈനികമായോ സാമ്പത്തികമായോ തകർക്കുക, അല്ലെങ്കിൽ അവർ കരാറിന് തയ്യാറാവുക എന്നത് മാത്രമാണ് തന്റെ മുന്നിലുള്ളതെന്നും ട്രംപ് കൂട്ടിച്ചേർത്തു. വിഷയം ചർച്ച ചെയ്യുന്നതിനായി സുപ്രധാന ജി.സി.സി-യുഎസ് ഉച്ചകോടി ന്യൂയോർക്കിൽ ചേരാനിരിക്കെയാണ് ട്രംപ് നിലപാട് കടുപ്പിച്ചത്.
എന്നാൽ, അമേരിക്ക ആക്രമണം പുനരാരംഭിച്ചാൽ പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളും തകർക്കുമെന്ന് ഇറാനും തിരിച്ചടിച്ചു. ഇറാൻ സൈനിക ആസ്ഥാനമായ ‘ഖതമുൽ അമ്പിയ’യും ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആക്രമണമുണ്ടായാൽ കഴിഞ്ഞ ആറു മാസമായി പ്രതിരോധിച്ചതുപോലെ അതിശക്തമായി തിരിച്ചടിക്കുമെന്നും പശ്ചിമേഷ്യയിലുടനീളമുള്ള യുഎസ് കേന്ദ്രങ്ങൾ ആക്രമിക്കുമെന്നും അവർ വ്യക്തമാക്കി. മേഖലയിൽ സുസ്ഥിര സമാധാനം മുൻനിർത്തിയുള്ള ഏതൊരു ചർച്ചയുമായും സഹകരിക്കാൻ തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും അറിയിച്ചു.





The most professional betting site I have come across. Everything is transparent and the payouts are prompt. Trust maxbetonline for your gaming needs.