Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സൗദിയിൽ വാഹനാപകടം; മാതാപിതാക്കളും മക്കളുമടക്കം കുടുംബത്തിലെ 7 പേർ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സ ഗവർണറേറ്റിൽ ഉണ്ടായ ഭയാനക വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ഏഴ് പേർ ഉൾപ്പെടെ ഒമ്പത് പേർ മരിച്ചു. ഉഖൈർ–അൽ ഉയൂൺ റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ആദ്യ വാഹനത്തിലുണ്ടായിരുന്ന മാതാപിതാക്കളും മൂന്ന് ആൺമക്കളും രണ്ട് പെൺമക്കളുമടങ്ങുന്ന ഏഴംഗ കുടുംബമാണ് അപകടത്തിൽ മരിച്ചത്. രണ്ടാമത്തെ വാഹനത്തിലുണ്ടായിരുന്ന രണ്ട് യുവാക്കളും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ശക്തമായ കൂട്ടിയിടിയിൽ ഇരു വാഹനങ്ങളും പൂർണമായും തകർന്നു.

അപകടവിവരം ലഭിച്ചതിന് പിന്നാലെ സിവിൽ ഡിഫൻസ്, റെഡ് ക്രസൻറ്, ട്രാഫിക് വിഭാഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ വിദഗ്ധ സംഘം ശ്രമിച്ചെങ്കിലും എല്ലാവരും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.

മരിച്ചവരുടെ വ്യക്തിവിവരങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല. അപകടത്തിന്റെ കൃത്യമായ കാരണവും സാഹചര്യങ്ങളും സംബന്ധിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അൽ അഹ്സ ഗവർണറേറ്റിലെ പ്രധാന മേഖലകളെ തീരദേശ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗതപാതകളിലൊന്നാണ് ഉഖൈർ–അൽ ഉയൂൺ റോഡ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix